
ഗുരുവായൂർ ദേവസ്വത്തിൽ വാദ്യ കലകൾ പഠിക്കാം.

ഗുരുവായൂർ ദേവസ്വം വാദ്യകലാവിദ്യാലയത്തിൽ താഴെചേർക്കുന്ന എട്ട് വിഭാഗങ്ങളിൽ ലഭ്യമായ ഒഴിവിൽ ട്രെയിനിയായി കുട്ടികളെ അഭ്യസിപ്പിക്കുന്നതിന് താല്പര്യമുള്ള രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഹിന്ദുക്കളായ ആൺകുട്ടികൾക്കാണ് പ്രവേശനം.

- നാഗസ്വരം (3ഒഴിവ്)
- തകിൽ (2 ഒഴിവ്)
- അഷ്ടപദി (3 ഒഴിവ്)
- ചെണ്ട (3 ഒഴിവ്)
- തിമില (2 ഒഴിവ്)
- മദ്ദളം (3 ഒഴിവ്)
- കൊമ്പ് (3 ഒഴിവ്)
- കുറുംകുഴൽ ( 3 ഒഴിവ്)
പ്രായപരിധി: 12 നും 17 നും മധ്യേ .യോഗ്യത എട്ടാം ക്ലാസ് വിജയം. നാലു വർഷമാണ്പരിശീലനകാലം.
വാദ്യകലാവിദ്യാലയത്തിൽ ഗുരുകുല സമ്പ്രദായത്തിലാണ് നൽകുന്നത്. പരിശീലന കാലത്ത് പ്രതിമാസം Rs.1.000/- (ആയിരം രൂപ മാത്രം) സ്റ്റൈപ്പന്റ് ലഭിക്കുന്ന തായിരിക്കും. സൗജന്യ താമസം, ഭക്ഷണം എന്നിവയുണ്ടാകും. പ്രവേശനം ലഭിക്കുന്നവരുടെ രക്ഷിതാക്കൾ ദേവസ്വത്തിൽ നിന്നും ലഭിക്കുന്ന മാത്യകയിൽ ഒരു ബോണ്ട് എഴുതി സമർപ്പിക്കേണ്ടതാണ്.
കുട്ടിയുടെ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്കൂൾ അധികൃതരുടെ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 27 രാവിലെ 10 മണിക്ക് ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. വിവരങ്ങൾക്ക്.: 94474426 11,9447537098