ഗുരുവായൂർ ദേവസ്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം

Above article- 1

ഗുരുവായൂർ : രാജ്യത്തിൻ്റെ ഏഴുപത്തഞ്ചാമത് റിപ്പബ്ലിക് ദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു . രാവിലെ എട്ടു മണിക്ക് ദേവസ്വം കാര്യാലയത്തിന് മുന്നിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ ദേശീയ പതാക ഉയർത്തി.തുടർന്ന് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശം നൽകി. ദേവസ്വം സുരക്ഷാ വിഭാഗത്തിലെ വിമുക്ത ഭടൻമാരുടെ പരേഡിൽ ചെയർമാൻ അഭിവാദ്യം സ്വീകരിച്ചു.

Astrologer

ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ , അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി.മനോജ് കുമാർ, ടി.രാധിക, എം.രാധ, ഹെൽത്ത് സൂപ്പർവൈസർ ഡോ.എം.എൻ.രാജീവ്
,മറ്റു ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വം സെക്യൂരിറ്റി സൂപ്പർവൈസർ സുബ്രഹ്മണിയാണ് വിമുക്ത ഭടൻമാരുടെ പരേഡിനെ നയിച്ചത്. ദേവസ്വത്തിലെ വിവിധ സ്ഥാപനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ദേശീയപതാക ഉയർത്തി.

Vadasheri Footer