Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ ആനപാപ്പാന്മാരുടെ ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ആനക്കോട്ടയിൽ ഒഴിവുള്ള പത്തു ആനക്കാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഏപ്രിൽ 3 ന് രാവിലെ 10ന് പുന്നത്തൂർ കോട്ടയിൽ വെച്ച് കൂടിക്കാഴ്ച നടത്തും.യോഗ്യരായ ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. മലയാളം എഴുതാനും വായിക്കാനും അറിയണം. 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. പ്രായം 2023 ജനുവരി ഒന്നിന് 20 നും 36 നും മധ്യേ .

Ambiswami restaurant

സംവരണ വിഭാഗത്തിന് നിയമാനുസൃത വയസിളവ് ഉണ്ടാകും. യോഗ്യത,വയസ്സ്,ജാതി, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും ഒപ്പം വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുൻപ് എത്തിച്ചേരണം. വിശദ വിവരങ്ങൾ ദേവസ്വം വെബ്സൈറ്റിൽ നിന്നും O487-2556335 Ext n 251 നമ്പറിൽ നിന്നും ലഭ്യമാണ്

Second Paragraph  Rugmini (working)