ഗുരുവായൂർ ദേവസ്വം ഇ -ടോയ്‌ലറ്റുകൾ ഭക്തർക്ക് തുറന്നു കൊടുത്തു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കിഴക്കേ നട കൗസ്തുഭം റസ്റ്റ് ഹൗസിന് സമീപം പുതിയതായി പണി തീർത്ത ഓട്ടോമാറ്റിക്ക് സംവിധാനത്തോടു കൂടിയ അഞ്ച് ഇ – ടോയ്‌ലറ്റുകൾ
ചെയർമാൻ അഡ്വ . കെ.ബി. മോഹൻദാസ് ഭക്തർക്ക് തുറന്നു കൊടുത്തു . ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി , എ.വി. പ്രശാന്ത് , കെ.അജിത് , അഡ്വ . കെ.വി.മോഹനകൃഷ്ണൻ , കെ.വി.ഷാജി , ഇ.പി.ആർ.വേശാല , അഡ്മിനിസ്ട്രേറ്റർ ബീജകുമാരി , ദേവസ്വം എഞ്ചിനീയർമാർ , ഇ – ടോയ്ക്കറ്റുകളുടെ നിർമ്മാതാക്കളായ എറാം സൈന്റിഫിക്കിന്റെ എജിഎം അരുൺ.ഇ എന്നിവർ പങ്കെടുത്തു .