Post Header (woking) vadesheri

ഗുരുവായൂരിൽ കോടതിയുടെ വിളക്കാഘോഷം ശനിയാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തിൻറെ ഭാഗമായി ചാവക്കാട് കോടതിയുടെ വിളക്കാഘോഷം ശനിയാഴ്ച നടക്കും. രാവിലെയും ഉച്ചതിരിഞ്ഞും പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള മേളത്തിൻറെ അകമ്പടിയോടെ കാഴ്ചശീവേലി നടക്കും. രാത്രി എടക്കയുടെയും നാഗസ്വരത്തിൻറെയും അകമ്പടിയോടെ വിളക്കെഴുന്നള്ളിപ്പ്. സബ് ജഡ്ജ് കെ.എൻ. ഹരികുമാർ, മുൻസിഫ് പി.എം. സുരേഷ്, മജിസ്ട്രേറ്റ് കെ.ബി. വീണ, വിളക്കാഘോഷ കമ്മിറ്റി പ്രസിഡൻറ് അഡ്വ. എ. വേലായുധൻ, സെക്രട്ടറി അഡ്വ. ആർ. മുരളി, കൺവീനർ അഡ്വ. കെ.ഡി. വിനോജ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Ambiswami restaurant