Post Header (woking) vadesheri

ഗുരുവായൂർ ചുമർചിത്ര പഠന കേന്ദ്രത്തിൽചിത്രകല സെമിനാർ

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനും കലാ നിരുപകനുമായിരുന്ന ഡോ. ടി. പി. സുകുമാരന്റെ 29 -മത് ചരമ വാർഷിക അനുസ്മരണവും ചിത്രകല സെമിനാറും തത്സമയ ചിത്രം വരയും ജൂലൈ 7 തിങ്കൾ രാവിലെ പത്തിന് ചുമർ ചിത്ര പഠനകേന്ദ്രo ചിത്രശാലയിൽ നടക്കുo .

Ambiswami restaurant

ഗുരുവായൂർ ദേവസ്വo ചെയർമാൻ ഡോ. വി. കെ. വിജയൻ രാവിലെ 10 ന് ഉത്ഘാടനം ചെയ്യും. ഫോക് ലോർ ഫെല്ലോസ് ഓഫ് മലബാർ ട്രസ്റ്റ്‌ ചെയർമാൻ സദനം നാരായണൻ അദ്യക്ഷത വഹിക്കും. കലാ നിരൂപകൻ ഡോ. എ. ടി. മോഹൻരാജ്, ലളിത കലാ അക്കാഡമി മുൻ ചെയർമാൻ ടി. എ. സത്യപാൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. .

പ്രശസ്ത ചിത്രകാരൻ മദനൻ ഫോക് ലോർ അക്കാഡമി സെക്രട്ടറി ഈ. എൻ. അജയകുമാറിന്റെ അഭിമുഖത്തിനനുസരിച്ചു തത്സമയം ചിത്രം വരക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ചിത്രകല സെമിനാറിൽ കലാ നിരൂപക ഡോ. കവിത ബാലകൃഷ്ണൻ, ഡോ. സുധീഷ് കോട്ടേമ്പ്രം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും..

Second Paragraph  Rugmini (working)