സ്ത്രീകൾ വസ്ത്രം മാറുന്നിടത്ത് കാമറ , പ്രതിയെ സംരക്ഷിക്കുന്ന നിലപാടുമായി നഗര സഭ
ഗുരുവായൂർ ; ഗുരുവായൂർ നഗര സഭ ടൌൺഹാൾ കിച്ചൺ ബ്ലോക്കിൽ സ്ത്രീ തൊഴിലാളികൾ വസ്ത്രം മാറുന്നിടത്ത് കാമറ വെച്ച സംഭവത്തിൽ പ്രതിയെ സംരക്ഷിക്കുന്ന നിലപാടുമായി നഗര സഭ രംഗത്ത് .ഗുരുവായൂർ നഗരസഭ ടൗൺ ഹാളിലെ മുറിയിൽ ക്യാമറ സ്ഥാപിച്ചു എന്ന പ്രചരണം കള്ളവും അസംബന്ധവുമാണെന്ന് ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി പ്രസ്താവനയിൽ പറഞ്ഞു . സെക്യൂരിറ്റിയുടെ ഓഫീസ് മുറിയിൽ ക്യാമറയുടെ മാതൃക സ്ഥാപിച്ചതിന്റെ പേരിലാണ് പൊതുജനങ്ങൾക്ക് ഇടയിൽ ആശങ്ക ജനിപ്പിക്കുന്ന വിധം വാർത്ത പരന്നതെന്നും ചെയർപേഴ്‌സൺ വാർത്താകുറിപ്പിൽ അറിയിച്ചു.
എന്നാൽ കണ്ടെടുത്ത കാമറ കളിക്കോപ്പ് അല്ലെന്നും സെക്യൂരിറ്റി കാമറ ആണെന്നും ഗുരുവായൂർ ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്‌ണൻ അഭിപ്രായപ്പെട്ടു കൂടുതൽ പരിശോധനനകൾക്കായി കാമറ സൈബർ സെല്ലിനെ ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു .സംഭവത്തിൽ കേസ് എടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു . കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ കാമറയിലാണോ , കാമറ ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലാണോ റെക്കോർഡ് ചെയ്തിരുന്നത് എന്നത് വിദ്ഗദ അന്വേഷണത്തിൽ മാത്രമെ കണ്ടെത്താൻ കഴിയു .
സ്ത്രീ സൗഹൃദ നഗര സഭയാണ് എന്ന് പറയുമ്പോൾ തന്നെ സ്ത്രീകളുടെ സ്വാകാര്യതയിലേക്ക് എത്തി നോക്കുന്നവരെ സംരക്ഷിക്കുന്ന നിലപാട് ആണ് നഗര സഭ ചെയർ പേഴ്സൺ കൈക്കൊള്ളുന്നത് എന്ന അകേഷേപമാണ് ഉയരുന്നത് . ടെക്നിക്കൽ വിദഗ്‌ധരുടെ പരിശോധാനക്ക് മുൻപ് തന്നെ ഡമ്മി കാമറ യാണ് സ്ഥാപിച്ചത് എന്ന് കാണിച്ച് നഗര സഭ ഇറക്കിയ പ്രസ്താവന അനവസരത്തിലായി എന്നാണ് ആക്ഷേപം . ഡമ്മി കാമറ ആണെന്ന് ബോധ്യം പൊലീസിന് ഉണ്ടെങ്കിൽ വിദഗ്ധ പരിശോധനക്കായി കാമറ സൈബർ സെല്ലിനെ ഏൽപ്പിക്കണ്ട കാര്യവുമില്ല .
അതേസമയം കാമറ സ്ഥാപിക്കാൻ ജീവനക്കാരെ ചുമതല പെടുത്തിയിട്ടില്ല എന്നും അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് കാമറ സ്ഥാപിച്ചതെന്നും ചെയർ പേഴ്‌സൺ അറിയിച്ചു .
നഗര സഭയുടെ പ്ളേറ്റും ഗ്ലാസുകളും ജീവനക്കാർ അടിച്ചു മാറ്റുന്നത് കണ്ടു പിടിക്കാനാണ് കാമറ സ്ഥാപിച്ചതത്രെ .ഇതേ മുറിയിൽ തന്നെയാണ് വനിതാ ജീവനക്കാർ വസ്ത്രം മാറുന്നതും , മോഷണം നടക്കുന്നുണ്ടെങ്കിൽ ആ മുറി പൂട്ടിയിടുന്നതിന് പകരം രഹസ്യമായി കാമറ വെച്ചത് എന്തിനെന്ന ചോദ്യത്തിന് മറുപടി നല്കാൻ നഗര സഭക്കോ ബന്ധപ്പെട്ട ആളുകൾക്കോ കഴിയുന്നില്ല . നഗര സഭയുടെ സാധനം നഷ്ടപ്പെട്ടുന്നത് കണ്ടു പിടിക്കാൻ സ്വന്തം കയ്യിൽ നിന്നും കാശു മുടക്കി കാമറ സ്ഥാപിക്കുമ്പോൾ ആ ജീവനക്കാരന്റെ ആത്മാർത്ഥ ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ് എന്ന നിലപാടിൽ ആണ് നഗര സഭ അധികൃതർ
ര