ഗുരുവായൂരിൽ സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ചു മരണപ്പെട്ട രാഹുലിന്റെ സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്

">

ഗുരുവായൂർ : കഴിഞ്ഞ ദിവസം ഗുരുവായൂർ തൃശൂർ പാതയിൽ ഗുരുവായൂർ പള്ളി റോഡ് സ്റ്റോപ്പിൽ സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ച് മരണപ്പെട്ട പള്ളി റോഡിൽ താമസിക്കുന്ന കേളംകണ്ടത്ത് രാജന്റെ മകൻ രാഹുലിന്റെ മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഗുരുവായൂർ നഗര സഭ വാതക ശ്‌മശാനത്തിൽ നടക്കും . യു എ ഇ യിൽ അധ്യാപികയായ സഹോദരി ശ്രുതി ക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനാണ് സംസ്കാര ചടങ്ങുകൾ നീട്ടിവെച്ചത് .പ്രമീള രാജൻ ആണ് രാഹുലിന്റെ മാതാവ്

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് രാഹുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിറകിൽ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചത് . .സുഹൃത് മുതുവട്ടൂർ സ്വദേശി മുഹമ്മദ് ഹനീഷ് ആണ് സ്‌കൂട്ടർ ഓടിച്ചിരുന്നത് . രാഹുൽ പിറകിൽ ഇരിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ രാഹുൽ സ്‌കൂട്ടറിൽ നിന്നും തെറിച്ചു പോയി . ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രാഹുൽ മരണപ്പെട്ടിരുന്നു . പരിക്കുകളോടെ മുഹമ്മദ് ഹനീഷ് രക്ഷപ്പെട്ടു . ബൈക്ക് ഓടിച്ചിരുന്ന ചിറ്റാട്ടുകര സ്വദേശികളായ കൊണ്ടാര വളപ്പിൽ പുഷ്ക്കരൻ മകൻ കണ്ണൻ (23 ) സുഹൃത്ത്, ചിറ്റിലപ്പിള്ളി വീട്ടിൽ ജോഷി യുടെ മകൻ ഡാനി (22 ) എന്നിവർക്കും പരിക്കേറ്റു .

ഗുരുതരമായി പരിക്കേറ്റ കണ്ണനെയും ഡാനിയേയും തൃശ്ശൂർ അശ്വനി ആശുപത്രിയിലേക്ക് മാറ്റി തലക്ക് ഗുരുതരപരിക്കേറ്റ കണ്ണനെ അടിയന്തിര ഓപ്പറേഷന് വിധേയമാക്കി.ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു . മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ എത്തിയ ബൈക്ക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Sponsors