Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 5.40 കോടി രൂപ ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 5,40,07,117 രൂപ ലഭിച്ചു . കൂടാതെ രണ്ടു കിലോ (2.165.900 )യിലധികം സ്വർണവും, 26 കിലോ 600 ഗ്രാം വെള്ളിയും ലഭിച്ചു.

Astrologer

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 31 നോട്ടുകളും , വർഷങ്ങൾക്ക് മുൻപ് നിരോധിച്ച നോട്ടുകൾ ആയ ആയിരത്തിന്റെ 26 എണ്ണവും 500 ന്റെ 49 എണ്ണവും ലഭിച്ചു . സൗത്ത് ഇന്ത്യൻ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല . ഇ ഹുണ്ടിയിൽ നിന്ന് 2,60,539 രൂപയും ഭഗവാന്റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്

Vadasheri Footer