ബാറിൽ വെച്ച് സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : മദ്യപാനത്തിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹ്യത്തിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ കിഴക്കെ നടയിലെ സോപാനം ബാറിൽ മദ്യപിക്കുന്നതിനിടെ തിരുവെങ്കിടം സ്വദേശി വിനോദ് എന്ന് വിളിക്കുന്ന നിഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നിഷാദ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി ശങ്കരമംഗലം സ്വദേശി കല്ലുപറമ്പിൽ വീട്ടിൽ വയസ്സുള്ള ഗണേശനെ (36) ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്ത പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ടെമ്പിൾ സർക്കിൾ ഇൻസ്‌പെക്ടർ സി പ്രേമാനന്ദകൃഷ്ണൻ, എസ്.ഐ വർഗീസ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Vadasheri

buy and sell new