ഗുരുവായൂരിലെ ബേക്കറി ഉടമയെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഗുരുവായൂര്‍ : ഗുരുവായൂരിലെ ബേക്കറി ഉടമയെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി മണപ്പറമ്പില്‍ വീട്ടില്‍ മുരളി (49)യെയാണ് വെള്ളിയാഴ്ച്ച രാവിലെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി . ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മാർട്ടത്തിനായി മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
സംസ്കാരം നാളെ രാവിലെ എട്ടിന് ചെറുവാത്താനി യിലെ വീട്ടു വളപ്പിൽ. അവിവാഹിതനാണ്. പരേതനായ ചിന്നനാണ് പിതാവ്,മാതാവ്.ലീല സഹോദരൻ മധു