ശബരിമല സ്ത്രീ പ്രവേശനം , ഗുരുവായൂരിൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധമിരമ്പി

">

ഗുരുവായൂർ : ശബരിമല സ്ത്രീ പ്രവേശനത്തിൽ  സർക്കാരിന്റെ   നിലപാടിനെതിരെ  ഗുരുവായൂരിൽ അയ്യപ്പഭക്തരുടെ   പ്രതിഷേധകടൽ . സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ആയിരത്തിലധികം പേരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. മമ്മിയൂർ ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച ശരണജപ യാത്ര നഗരം ചുറ്റി ഗുരുവായൂർ ക്ഷേത്രനടയിൽ സമാപിച്ചു.ക്ഷേത്രനഗരി ശരണം വിളികളാലും അയ്യപ്പസ്തുതികളാലും മുഖരിതമായി. ശബരിമല സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തിൽ ഭക്തജനകൂട്ടായ്മയാണ് പ്രതിഷേധം നടത്തിയത്. ഡോ.എ.ഹരിനാരായണൻ, അരവിന്ദൻ പല്ലത്ത്,  ബാലൻ വാറണാട്ട്,   അഡ്വ.സി.നിവേദിത  ,സുഭാഷ്     മണ്ണാരത്ത്,  തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors