Post Header (woking) vadesheri

ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 28ന്

Above Post Pazhidam (working)

ഗുരുവായൂർ : നാലാമത് ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം വൈശാഖ മാസാരംഭ ദിനമായ ഏപ്രിൽ 28 തിങ്കളാഴ്ച നടക്കും. രാവിലെ ആറ് മുതൽ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടപദിയർച്ചന തുടങ്ങും. അഷ്ടപദിയിൽ പ്രാവീണ്യമുള്ളവർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാം.

Ambiswami restaurant

ജയദേവകവിയാൽ രചിക്കപ്പെട്ട അഷ്ടപദി ഗാനങ്ങൾ മാത്രം പാടാനാണ് അനുമതി. ആലാപനത്തിൽ ക്ഷേത്രം സോപാനശൈലി പാലിക്കണം. പക്കമേളത്തിന് ഇടയ്ക്ക ഉപയോഗിക്കാനാണ് അനുമതി.
അഞ്ച് അഷ്ടപദിയെങ്കിലും അറിഞ്ഞ് ഹൃദ്വിസ്ഥമാക്കിയവരാകണം.പത്തു വയസിന് മേൽ പ്രായമുണ്ടാകണം. അഷ്ടപദിയിലെ പ്രാവീണ്യത്തിന് തെളിവായി ഗുരുനാഥൻ്റെ സാക്ഷ്യപത്രം ഹാജരാക്കണം.

Second Paragraph  Rugmini (working)

അപേക്ഷകൾ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം ഗുരുവായൂർ പി ഒ തൃശൂർ – 680 101 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 23 വൈകിട്ട് 5 മണി. കവറിന് മുകളിൽ അഷ്ടപദി സംഗീതോത്സവം 2025 എന്ന് രേഖപ്പെടുത്തണം