Post Header (woking) vadesheri

ഗുരുവായൂർ ആനയോട്ടം, മൂന്നാനാകളെ ഓടിക്കും.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തിൽ ഇത്തവണ മൂന്ന് ആനകളെ മാത്രം ഓടിക്കാൻ തീരുമാനം. ഉത്സവാഘോഷത്തിൻ്റെ ഭാഗമായി രൂപീകരിച്ച ആനയോട്ട സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഈ മാസം 28നാണ് പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം.

Arya bhavan inner

മദപ്പാടിൽ അല്ലാത്തതും ആരോഗ്യവാന്മാരുമായ ആനകളെയാണ് ആനയോട്ട ചടങ്ങിൽ പങ്കെടുപ്പിക്കുക. വിദഗ്‌ധസമിതി നടത്തിയ പരിശോധനയിൽ 11 ആനകളെ മാത്രമാണ് പങ്കെടുപ്പിക്കാൻ അനുയോജ്യമെന്ന് കണ്ടെത്തിയത്.

Second Paragraph  Sarovaram(working)

ഇതിൽ നിന്ന് 5 ആനകളെ നറുക്കിട്ട് തെരഞ്ഞെടുക്കും. ഇതിലെ മൂന്ന് ആനകളാണ് മുൻ നിരയിൽ ഓടുക. മറ്റ് രണ്ട് ആനകളെ കരുതലായി നിർത്തും. ആനയോട്ടത്തിൽ പങ്കെടുക്കാനുള്ള ആനകളെ കുളിപ്പിച്ച് കളഭം ചാർത്തി

Third paragraph Saravan bhavan

ഉച്ചയോടെ മഞ്ജുളാൽ പരിസരത്ത് അണിനിരത്തും, ക്ഷേത്രത്തിൽ നാഴിക മണി 3 അടിക്കുന്നതോടെ മാരാർ ശംഖ് മുഴക്കുകയും ആനകൾ ഓടാൻ തുടങ്ങുകയും ചെയ്യും.

First Paragraph Jitesh panikar (working)