Above Pot

ഗുരുവായൂരിൽ ആനയോട്ടം ചടങ്ങ് മാത്രമാക്കി , പങ്കെടുക്കുന്നത് മൂന്നാനകൾ മാത്രം .

ഗുരുവായൂർ : ക്ഷേത്രോത്സത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം ചടങ്ങ് മാത്രമായി നടത്താൻ നഗരസഭ, ,പോലീസ്, റവന്യൂ, വനം വന്യജീവി, അഗ്നിശമന സേനാ ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ 3 ആനകളെ മാത്രം പങ്കെടുപ്പിച്ച് ചടങ് മാത്രമായാണ് ആനയോട്ടം നടത്തുക. ഗോപി കണ്ണൻ, ദേവദാസ് ,രവികൃഷ്ണൻ, ചെന്താമരാക്ഷൻ, അക്ഷയ് കൃഷ്ണൻ, വിഷ്ണു എന്നീ ആനകളിൽ നിന്നും നറുക്കിട്ടെടുക്കുന്ന മൂന്ന് ആനകൾ ആനയോട്ട ചടങ്ങിൽ പങ്കെടുക്കും .

First Paragraph  728-90

Second Paragraph (saravana bhavan

ആനയോട്ടത്തിന് തലേ ദിവസമാകും നറുക്കെടുപ്പ്. ആനയോട്ട ചടങ്ങിനിടെ ആനയുടെ പുറകെ ഓടുന്നത് വിലക്കാനും യോഗം തീരുമാനിച്ചു. ആനകളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കുംആനയോട്ട ദിവസമായ ഫെബ്രുവരി14 (തിങ്കളാഴ്ച )ഉച്ചയ്ക്ക് 12 മണി മുതൽ ഇന്നർ റിംഗ് റോഡിൽ നിന്ന് കിഴക്കേ നടയിലേക്കുള്ള റോഡിൽ വാഹന ഗതാഗതം നിരോധിക്കുന്നതിന് യോഗം തീരുമാനിച്ചു. ഈ റോഡിൽ വാഹന പാർക്കിങ്ങും അനുവദിക്കില്ല.

കോവിഡ് മാനദണ്ഡങ്ങ ൾ പാലിച്ച് ആനയോട്ടം ചടങ്ങ് മാത്രമായി നടത്തുന്ന സാഹചര്യത്തിൽ ഭക്തജനങ്ങളുടെ സാന്നിധ്യം പരിമിതപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഭരണ സമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, തഹസീൽദാർ .സന്ദീപ് പി.എം, ടെമ്പിൾ പോലീസ് സ്റ്റേഷൻ സി.ഐ. .സി.പ്രേമാനന്ദ കൃഷ്ണൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ .രഞ്ചിത്ത് എം.കെ.,, നഗരസഭ എച്ച്.എസ്. ശ്രീകുമാർ കെ എന്നിവരും ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികളും സന്നിഹിതരായി