Header 1 vadesheri (working)

ഗുരുവായൂരില്‍ 108 ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു .

Above Post Pazhidam (working)

ഗുരുവായൂര്‍ : സംസ്ഥാന സർക്കാരിന്റെ 108 ആംബുലൻസിന്റെ സേവനം ഇനി ഗുരുവായൂർ നഗരസഭ പൂക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി ലഭ്യമാകും .
ഇതു സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ആംബുലൻസ് സേവനം ആരംഭിച്ചു .
അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായ മരുന്നുകൾ , പ്രാഥമിക ശുശ്രൂഷ ഉപകരണങ്ങൾ , ഓക്സിജൻ സിലിണ്ടർ എന്നിവയും ഒരു നഴ്സിന്റെയുമടക്കം സൗജന്യ സേവനമാണ് ആംബുലൻസിൽ ലഭ്യമാകുന്നത്. 108 എന്ന നമ്പറിൽ വിളിച്ചു കഴിഞ്ഞാൽ തിരുവനന്തപുരത്തെ കോൾ സെന്റിൽ ലഭ്യമാവുകയും അവിടെ നിന്ന് ഒരു മിനിറ്റിനകം വിളിച്ച നമ്പറിലേക്ക് ഫോൺ തിരികെ വിളിയെത്തും അതിന് ശേഷം ആംബുലൻസ് സേവനം ലഭ്യമാകേണ്ട സ്ഥലം അറിയിച്ച് കഴിഞ്ഞാൽ ഒരു മിനിറ്റിനകം ആംബുലൻസ് പുറപ്പെടാവുന്ന നിലയിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത് .

First Paragraph Rugmini Regency (working)

മൃതദേഹങ്ങൾ കൊണ്ടു പോകുവാൻ മാത്രമായി ആംബുലൻസ് സേവനം ലഭ്യമാവുകയില്ല .
ആദ്യ ഘട്ടത്തിൽ രാവിലെ 8 മുതൽ വൈകീട്ട് 8 വരെയും തുടർന്ന് 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും .നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ആംബുലൻസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു .നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം രതി , ടി എസ് ഷെനിൽ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു എം ബി , രാജിമോൾ എൻ എസ് , സോളി മോൻ എന്നിവർ സന്നിഹിതരായിരുന്നു .