ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് ചുമതലയേറ്റു.
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പുതിയ അഡ്മിനിസ്ട്രേറ്ററായി കെ.പി. വിനയന് ഇന്ന് ചുമതലയേറ്റു അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല വഹിയ്ക്കുന്ന തൃശ്ശൂര്‍ ജില്ല കലക്ടര്‍ ഹരിത വി.കുമാറില്‍നിന്നും രാവിലെ 11.30 ഓടെ ചുമതലയേറ്റെടുത്തു ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് , ഭരണ സമിതി അംഗങ്ങൾ ആയ കെ അജിത്, അഡ്വ കെ വി മോഹനകൃഷ്ണൻ ,എ വി പ്രശാന്ത് ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ഗീത, ഓഫീസ് മാനേജർ രാധിക , ഫൈനാൻസ് ,അക്കൗണ്ട്സ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു .
.. നഗര കാര്യവകുപ്പില്‍ റിജീയണല്‍ ജോയന്റ് ഡയറക്ടറായിരുന്ന ഇദ്ദേഹം, ഡെപ്യുട്ടേഷനിലാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ 45-ാമത് അഡ്മിനിസ്ട്രേറ്ററാണ് കണ്ണൂർ സ്വദേശിയായ കെ.പി. വിനയന്. സി.എച്ച്. ദാമോദരന്‍ നമ്പ്യാരാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആദ്യ അഡ്മിനിസ്ട്രേറ്റര്‍.