ഗുരുവായൂരിൽ വനിത കൗണ്‍സിലറടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍: നഗരസഭയില്‍ വനിത കൗണ്‍സിലറടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണിലെ വനിത കൗണ്‍സിലറിലാണ് രോഗബാധയുണ്ടായത്. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു . നേരത്തെ ഒരു വനിതാ കൗണ്സിലർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നഗര സഭ ചെയർ മാൻ അടക്കമുള്ളവർ നിരീക്ഷണത്തിൽ പോയിരുന്നു

,p>അര്‍ബന്‍ സോണില്‍ എട്ട് പേര്‍ക്കും പൂക്കോട് സോണില്‍ ഏഴ് പേര്‍ക്കും തൈക്കാട് സോണില്‍ അഞ്ച് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രവും അര്‍ബന്‍ നഗരകുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി കാരയൂര്‍ എല്‍പിസ്‌കൂളില്‍ 79 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 10 പേര്‍ക്ക് പോസറ്റീവായി. തൈക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ നടത്തിയ പരിശോധനയില്‍ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിലായി നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരില്‍ രോഗം കണ്ടെത്തിയത്.