Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദത്തിന് പിറകിൽ ജാതി വിവേചനമോ ?

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തന്ത്രി കുടുംബാംഗവും ദേവസ്വം ചെയർമാനുമായുള്ള വിവാദം മനഃപൂർവം സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണം ശക്തമാകന്നു . ചടങ്ങ് നടക്കുന്നിടത്ത് ചെയർമാന് പുറമെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ക്ഷേത്രത്തിൽ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു നില്ക്കാൻ പാടില്ലാത്ത സ്ഥലത്താണ് ചെയർ മാൻ നിൽക്കുന്നതെങ്കിൽ ഇവർക്ക് ആർക്കെങ്കിലും അത് ചൂണ്ടികാണിക്കാമായിരുന്നു എന്നാണ് ഒരു വിഭാഗം ക്ഷേത്ര ജീവനക്കാർ പറയുന്നത് ., അല്ലെങ്കിൽ തന്ത്രി യുടെ മകനായ ശ്രീകാന്ത് നമ്പൂതിരിക്ക് ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥരോട് വിഷയം സൂചിപ്പികമായിരുന്നു . അതൊന്നും ചെയ്യാതെ ചെയർമാനെ പരസ്യമായി ആക്ഷേപിച്ചത് മുൻ വൈരാഗ്യം കാരണമാണെന്ന് ആരോപിക്കപ്പെടുന്നു . മാസങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ പ്രശനത്തിനിടക്ക് ചെയർമാനും ശ്രീകാന്ത് നമ്പൂതിരിയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടയായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്നാണ് പറയപ്പെടുന്നത് .

ഇതിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ സമ്പൂർണ ബ്രാഹ്മണ ആധിപത്യശ്രമമാണ് വിവാദത്തിന്റെ പിറകിൽ എന്ന സംശയവും ഉയരുന്നുണ്ട് .ആദ്യമായാണ് ഒരു പിന്നോക്ക സമുദായത്തിൽ നിന്നുള്ള ഒരാൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയി വരുന്നത് . അത് ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്ങ്ങൾക്ക് മൂലകാരണം എന്നറിയുന്നു . ക്ഷേത്രത്തിലെ ആചാരവും പാരമ്പര്യം വും സംരക്ഷിക്കപ്പെടണമെന്ന് വാദിക്കുന്നവർ തന്നെ ആചാരം ലംഘിക്കുന്നവരാണ് . നമ്പൂതിരിമാർ കുടുമ വെക്കണമെന്നാണ് ആചാരത്തിൽ പറയുന്നത് . അഷ്ടമംഗല പ്രശ്നം നടത്തിയ കൈമുക്ക് തിരുമേനി പോലും അത് ചൂണ്ടി കാണിച്ചിരുന്നു . ഇതിനു പുറമെ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി അദ്ദേഹം നമ്പൂതിരി മാരെ ഓർമിപ്പിച്ചു ,കുളിച്ചില്ലെങ്കിലും കുഴപ്പമില്ല കുടിക്കാതിരുന്നാൽ മതി എന്ന് . പലരും മദ്യപിച്ചാണ് ക്ഷേത്രത്തിൽ എത്തുന്നതെന്ന് എന്ന് അദ്ദേഹം മനസിലാക്കിയിരുന്നുവത്രെ . ഒരു വിഭാഗത്തിന് ഗുണകരവും സുഖകരുമായ കാര്യങ്ങൾ സ്വീകരിക്കുകയും ,മറ്റുള്ള കാര്യങ്ങളിൽ ആചാരങ്ങൾ തുടരണം എന്ന് പറയുന്നതും ഇരട്ടത്താപ്പ് ആണ് .ആചാരം പാലിക്കണമെങ്കിൽ എല്ലാ കാര്യത്തിലും ആചാരം പാലിക്കേണ്ടേ , നമ്പൂതിരി കുടുംബത്തിലെ മൂത്ത അംഗത്തിന് മാത്രമാണ് വേളി പറഞ്ഞിട്ടുള്ളത് മറ്റുള്ളവർക്ക് നായർ സംബന്ധമാണ് ആ ആചാരമാണോ ഇപ്പോൾ പിന്തുടരുന്നത് .

ക്ഷേത്ര പ്രവേശന വിളംബരത്തിന് മുൻപ് അവർണർ ക്ഷേത്ര ദർശനം നടത്തിയാൽ ഭഗവാൻ അശുദ്ധമാകുമായിരുന്നു . അതേ പിന്നോക്കക്കാരൻ ഇപ്പോൾ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അശുദ്ധമാകുന്നില്ല .അവർ ക്ഷേത്ര ദർശനം നടത്തി തുടങ്ങിയത് മുതൽക്കാണ് ക്ഷേത്രങ്ങൾ സമ്പൽ സമൃദ്ധമായതും , പൂജാരിമാർക്ക് ധനാഗമനം കൂടുതൽ ആയതും എന്നും ഓർക്കണം .പഴയ കാലത്ത് നമ്പൂതിരി സമുദായത്തിലെ പ്രബല വിഭാഗം ഇ എം എസിന്റെ സ്വാധീനത്താൽ കമ്യൂണിസ്റ്റ് അനുഭാവികളും ജാതി ചിന്ത ഇല്ലാത്തവരുമായിരുന്നു , ഇപ്പോൾ അവരുടെ മക്കളും പേരമക്കളും കടുത്ത ജാതി ചിന്ത പുലർത്തുന്നവരായി മാറി .അതിന്റെ പ്രതിഫലനം പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ക്ഷേത്രനഗരിയിൽ കാണുകയും ചെയ്തു .ഗുരുവായൂർ ക്ഷേത്രം ജാതി ഭ്രാന്തന്മാരുടെ കയ്യിൽ അകപ്പെടുമോ എന്നാണ് ഒരു വിഭാഗം വിശ്വാസികൾ ഇപ്പോൾ ഭയപ്പെടുന്നത് .

buy and sell new

Vadasheri Footer