
ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പകർച്ചവ്യാധി വ്യാപനം സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു

ഗുരുവായൂർ: ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ പകർച്ചവ്യാധി പടർന്നു പിടിച്ചതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് അടച്ചു എൽ പി വിഭാഗത്തിലെ കുട്ടികൾക്കാണ് രോഗം ആദ്യം കണ്ടത്.

പിന്നീട് മറ്റുള്ളവരിലേക്ക് പകരുകയായിരുന്നു വ്യാപനം വർദ്ധിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ ആരോഗ്യവകുപ്പ് ജില്ലാ സൂപ്രണ്ടിനെ വിവരം അറിയിച്ചിരുന്നു ദേവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശപ്രകാരം സ്കൂൾ ഒരാഴ്ചത്തേക്ക് അടക്കുകയായിരുന്നു.
സ്കൂൾ പതിനഞ്ചാം തീയതി തുറക്കുമെന്നും ആശങ്കപ്പെടേണ്ടതില്ല എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

