Header 1 = sarovaram
Above Pot

ഗുരുവായൂർ അഷ്ടപദി സംഗീതോത്സവത്തിൽ 80 ഗായകർ സംഗീതാർച്ചന നടത്തി

ഗുരുവായൂര്‍: വൈശാഖ മാസാരംഭ ദിനത്തില്‍ ശ്രീഗുരുവായൂരപ്പന് അഷ്ടപദിയിൽ ഗാനാര്‍ച്ചന അർപ്പിച്ച്‌ അഷ്ടപദി ഗായകർ . ഗുരുവായൂര്‍ ദേവസ്വം നടത്തിയ അഷ്ടപദി സംഗീതോല്‍സവം, ഭക്തസഹസ്രങ്ങള്‍ക്ക് നവ്യാനുഭവമായി. കലാകാരന്മാരെ വേദിയിലെത്തി പുഷ്പമാലയണിയിച്ചും, കര്‍പ്പൂരാദി വിളക്കുകള്‍ തെളിയിച്ചും കൃഷ്ണഭക്തിയുടെ ഉത്തമ കാവ്യാലാപനത്തെ ഭക്തര്‍ ഏറ്റുവാങ്ങി. രാവിലെ ഏഴു മണിക്ക് ക്ഷേത്രം തന്ത്രി പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട് അഷ്ടപദി മണ്ഡപത്തില്‍ ഭദ്രദീപം തെളിയിച്ചതോടെയാണ് സംഗീതോല്‍സവത്തിന് ആരംഭം കുറിച്ചത്. തുടര്‍ന്ന് പ്രശസ്ത അഷ്ടപദി ഗായകരായ ജ്യോതിദാസ് ഗുരുവായൂര്‍, വിനോദ് ഗുരുവായൂര്‍ എന്നിവര്‍ ശ്രീകൃഷ്ണ വര്‍ണ്ണനയായ ”ശ്രിത കമലാ കുച” എന്ന രണ്ടാമത്തെ അഷ്ടപദിയോടെ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമിട്ടു. ഇടയ്ക്കയില്‍ ശശിമാരാര്‍ അകമ്പടിയേകി.

Astrologer

തുടര്‍ന്ന് രാവിലെ മുതല്‍ രാത്രി ഏഴര വരെ 80-കലാകാരന്‍മാര്‍ അഷ്ടപദി ഗാനാര്‍ച്ചന നടത്തി. ദശാവതാര വര്‍ണ്ണനയായ ”പ്രളയ പയോധിജലേ” എന്നു തുടങ്ങുന്ന ഒന്നാമത്തെ അഷ്ടപദിയാണ് കൂടുതല്‍ കലാകാരന്‍മാരും ആലപിച്ചത്. രാത്രി എട്ടുമണിയോടെ പ്രശസ്ത കലാകാരന്‍മാര്‍ അണിനിരന്ന പ്രത്യേക അഷ്ടപദി കച്ചേരിയും അരങ്ങേറി. പോരൂര്‍ ഹരിദാസ്, കലാമണ്ഡലം അച്യുതന്‍, പ്രിയ രാജീവ് ഒറ്റപ്പാലം, ഞരളത്ത് രാമദാസ്, കാവാലം വിനോദ്, ജയദേവന്‍ ആലുവ, ചെമ്പുംപുറം കൃഷ്ണന്‍കുട്ടി, അമ്പലപ്പുഴ വിജയകുമാര്‍, ശ്യാം ഹരിപ്പാട്, ബാലഹരി, കൃഷ്ണകുമാര്‍ വടക്കേപ്പാട്ട് എന്നി അഷ്ടപദി ഗായകര്‍ പ്രത്യേക കച്ചേരി നടത്തി. തൃപ്പുണിത്തുറ കൃഷ്ണദാസ്, ഗുരുവായൂര്‍ ശശിമാരാര്‍, തൃശൂര്‍ കൃഷ്ണകുമാര്‍, ഇരിങ്ങാലക്കുട നന്ദന്‍, കാര്‍ത്തിക് ജെ. മാരാര്‍, ആദിത്യന്‍ ശിവകുമാര്‍, വിഷ്ണു മമ്മിയൂര്‍, ജയകൃഷ്ണന്‍ ഗുരുവായൂര്‍, ജ്യോതിദാസ്, അരുണ്‍, കൃഷ്ണദാസ് തൃപ്പൂണിത്തുറ എന്നിവരും അഷ്ടപദി സംഗീതോല്‍സവത്തില്‍ പക്കമേളമൊരുക്കി.

Vadasheri Footer