Post Header (woking) vadesheri

ഗുരുവായൂരിലെ പുതിയ വെങ്കല ഗരുഡശില്പം സമർപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ :  കിഴക്കേ നടയിലെ നവീകരിച്ച മഞ്ചുളാൽത്തറയും പുതിയ വെങ്കല ഗരുഡശില്പവും ഭക്തർക്ക് സമർപ്പിച്ചു.
ഗുരുവായൂരിലെത്തുന്ന പതിനായിരങ്ങൾക്ക് പുതിയ മഞ്ചുളാൽത്തറയും ഗരുഡശില്ലവും ഭക്ത്യാനന്ദമേകും.
മഞ്ചുളാൽത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശിൽപവും സ്ഥാപിച്ച് ദേവസ്വത്തിന് വഴിപാടായി സമർപ്പിച്ചത് ചലച്ചിത്രനിർമ്മാതാവ് കൂടിയായ വേണു കുന്നപ്പിളളിയാണ്.

Ambiswami restaurant


നവീകരിച്ച മഞ്ചുളാൽത്തറയുടെ സമർപ്പണ ചടങ്ങ് ഇന്ന് രാവിലെ പത്തു മണിക്ക് നടന്നു. ചടങ്ങിൽ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്
ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി .

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, സംവിധായകൻ ഹരിഹരൻ, വഴിപാടുകാരൻ വേണുകുന്നപ്പള്ളി,
നിർമ്മാണ പ്രവൃത്തിയുടെ കോർഡിനേറ്റർ ഉണ്ണി പാവറട്ടി എന്നിവർ സന്നിഹിതരായി….

Second Paragraph  Rugmini (working)