ഗുണ്ടായിസം കാണിച്ചു ഗുരുവായൂരിൽ വിഷുക്കണി ദർശനം നടത്തിയ മുൻ അഡ്മിനിസ്ട്രറ്റർക്കെതിരെ ദേവസ്വം പോലീസിൽ പരാതി നൽകി
ഗുരുവായൂർ : കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നടത്തിയ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിറിനെതിരെ ഗുരുവായൂർ ദേവസ്വം ഗുരുവായൂർ പോലീസിൽ പരാതി നൽകി . ശിശിറിന് വിഷുക്കണി ദർശനത്തിന് ഒത്താശ ചെയ്തു കൊടുത്ത ഭരണ സമിതി അംഗങ്ങൾ ആയ കെ വി ഷാജി കെ അജിത് എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട് .ഇതിനു പുറമെ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായ ശിശിറിനെതിരെ ചീഫ് സെക്രട്ടറിക്കും ദേവസ്വം പരാതി നൽകി അഡ്മിനിസ്ട്രേറ്റർ ബ്രിജകുമാരിയാണ് ദേവസ്വത്തിന് വേണ്ടി പരാതി നൽകിയിട്ടുള്ളത്
കോവിഡ് വ്യാപനം രൂക്ഷ മായതിനെ തുടർന്ന് ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വി ഐ പി കളെയും ഭരണ സമിതി അംഗങ്ങളെയും അനുവദിക്കില്ല എന്ന ഭരണ സമിതി തീരുമാനം എടുത്തിരുന്നു ഇതിനെ വെല്ലുവിളിച്ചാണ് മുൻ അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ നാലമ്പലത്തിൽ കടന്നു വിഷുക്കണി ദർശനം നടത്തിയത് .
ഭരണ സമിതി അംഗങ്ങളായ ഷാജിയുടെയും അജിത്തിന്റെയും കൂടെയാണ് ശിശിർ വിഷുക്കണി ദര്ശനത്തിനുഎ ത്തിയത് . കാവൽ ജോലിക്കാരൻ ശിശിറിനെ തടയാൻ ശ്രമിച്ചെങ്കിലും കാവൽക്കാരനെ തെറി വിളിച്ചു തള്ളി മാറ്റി ക്ഷേത്രത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് ജീവനക്കാരൻ പറയുന്നത് . ഗുണ്ടായിസം കാണിച്ച് ക്ഷേത്ര ദർശനം നടത്തിയ സംഭവത്തിൽ ക്ഷേത്രം ഡി എ യിൽ നിന്ന് അഡ്മിനിസ്ട്രേറ്റർ റിപ്പോർട്ട് വാങ്ങിയിരുന്നു
.കോവിഡ് ആരംഭിച്ചത് മുതൽ നാലമ്പലത്തിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല . തത്സമയം ഡ്യൂട്ടിയിൽ ഉള്ള ജീവനക്കാർ ഒഴിച്ച് വിഷു ദിവസം ആരെയും നാലമ്പലത്തിനകത്തേക്ക് പ്രവശിക്കില്ല എന്ന് പറഞ്ഞു ദേവസ്വം കുറിപ്പും ഇറക്കിയിരുന്നു . എന്നാൽ ദേവസ്വം തീരുമാനത്തെ വെല്ലുവിളിച്ചാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തി ക്ഷേത്രത്തിനകത്തേക്ക് ശിശിറും സംഘവും കടന്നത്