Header 1 vadesheri (working)

‘ഗ്രാമവണ്ടി” പഞ്ചായത്തിനും സർക്കാരിനും പുതിയ ബാധ്യത

Above Post Pazhidam (working)

ഗുരുവായൂർ : എളവള്ളി പഞ്ചായത്തിൽ നടപ്പാക്കിയ കെ.എസ്.ആർ.ടി.സിയുടെ ‘ഗ്രാമവണ്ടി” പഞ്ചായത്തിനും സർക്കാരിനും പുതിയ ബാധ്യതയാകും. ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത റൂട്ടാണ് ഗ്രാമവണ്ടി സർവീസിനായി തെരെഞ്ഞെടുത്തിരിക്കുന്നതാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ വണ്ടിയിൽ കയറാൻ ആരേയും കിട്ടുന്നില്ല. ഇതോടെ ടിക്കറ്റ് വരുമാനവുമില്ല. ഗ്രാമവണ്ടിയുടെ ഡീസൽ ചെലവിലേക്കായി മാസം തോറും 1.20,000 ലക്ഷം നീക്കി വെക്കുന്നത് ആർക്കും ഉപയോഗമില്ലാതെ പാഴാക്കുന്നതല്ലാതെ വേറെ ഗുണമൊന്നും ഇല്ല.

First Paragraph Rugmini Regency (working)

മാത്രവുമല്ല. വലിയ വരുമാനമൊന്നും ഇല്ലാത്ത പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്കും ഇത് വലിയ ബാധ്യതയാകും. പഞ്ചായത്തിന്റെ സമീപത്തുള്ള ടൗണുകളായ ചാവക്കാട് – ഗുരുവായൂർ- പാവറട്ടി-കുന്നംകുളം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള റൂട്ടാക്കി മാറ്റുന്നതിലൂടെ യാത്രക്കാരുണ്ടാവുകയും വരുമാനമുണ്ടാക്കിക്കാനും കഴിയുമെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ആവശ്യത്തിന് ബസില്ലാത്ത വാർഡുകളെ മാത്രം ഈ പദ്ധതിയിലേക്ക് പരിഗണിക്കുകയും ചെയ്താൽ അത് നാട്ടുകാർക്കും സഹായകരമാകും

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂരിൽ നിന്ന് ചൊവ്വല്ലൂർപ്പടി, പോൾമാസ്റ്റർ പടി, കിഴക്കേത്തല, താമരപ്പിള്ളി, പെരുവല്ലൂർ, മമ്മായിസെന്റർ, കോക്കൂർ, വാക, മറ്റം തിരിച്ച് ചേലൂർ അതിർത്തി, പറയ്ക്കാട്, മണ്ണാംപാറ, പാറസെന്റർ, ഉല്ലാസ് നഗർ, പണ്ടറക്കാട്, മാധവൻപീടിക, ജനശക്തി സെന്റർ, കാക്കശ്ശേരി, പൂവ്വത്തൂർ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ ആണ് ഇപ്പോൾ ഗ്രാമവണ്ടി എത്തുന്നത്