Header 1 vadesheri (working)

‘ഗോവിന്ദച്ചാമിയെ ന്യായീകരിച്ച് അത്ഭുത ഉസ്താദ്, ഇവനെയൊക്കെ കാലേ വാരി അടിക്കണം : ജസ്‌ല മാടശ്ശേരി

Above Post Pazhidam (working)

ഗുരുവായൂർ : കടുത്ത സ്ത്രീ വിരുദ്ധ പ്രഭാഷണവുമായി രംഗത്ത് വന്ന മതപുരോഹിതനെതിരെ ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ച വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി എന്ന മതപ്രഭാഷകനെ രൂക്ഷമായി വിമർശിക്കുകയാണ് ജസ്‌ല. ‘ഗോവിന്ദച്ചാമിയെ ന്യായീകരിച്ച് അത്ഭുത ഉസ്താദ്, ഇവനെയൊക്കെ കാലേ വാരി അടിക്കണം’ എന്നാണു ജസ്‌ല തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

First Paragraph Rugmini Regency (working)

‘എത്രത്തോളം ടോക്സിക്ക് ആണ് ഇയാളുടെ വാക്കുകൾ. ഒരു പുരുഷൻ ഒൻപത് മണിക്ക് ശേഷം പുറത്തിറങ്ങി കഴിഞ്ഞാൽ ഇവിടെ ആർക്കും യാതൊരു പരാതിയുമില്ല. അത് സ്ത്രീയാണെങ്കിൽ അവരെ വേശ്യയാക്കുന്നു. സൗമ്യയെ കുറ്റക്കാരി ആക്കിയും ഗോവിന്ദച്ചാമിയെ ന്യായീകരിച്ചുമാണ് ഈ ഉസ്താദ് പ്രസംഗം നടത്തിയിരിക്കുന്നത്. പൊട്ടക്കിണറ്റിലെ തവളയെ പോലെയാണ് ഇവരുടെയൊക്കെ ചിന്താഗതി. മതം നിങ്ങൾക്ക് വിശ്വസിക്കാം, അത് നിങ്ങൾ വിശ്വസിച്ചോളൂ. പക്ഷെ കുറച്ച് കോമൺസെൻസ് എന്ന് പറയുന്ന സാധനം കൂടെ ഉപയോഗിക്കൂ. സ്വാലിഹ് ബത്തേരിയെ പോലെ വിഷമുള്ള കാര്യങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്ന, പ്രാസംഗികരെ ആദ്യം അടിച്ചു മൂലയ്ക്കിടണം. സമൂഹത്തിലെ വലിയൊരു വിപത്താണിതൊക്കെ’, ജസ്‌ല മാടശ്ശേരി പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നാണ് ഇസ്ലാമിക മത പ്രഭാഷകനായ സ്വാലിഹ് ബത്തേരി പറയുന്നത്. കാഴ്ചയിൽ കുട്ടിയായി തോന്നുന്ന ഇയാൾ യഥാർത്ഥത്തിൽ 27 വയസുള്ള ഒരു യുവാവ് ആണെന്നാണ് റിപ്പോർട്ട്. കേരളത്തിലെ സ്ത്രീകളെയെല്ലാം അടച്ച്‌ ആക്ഷേപിക്കുന്ന രീതിയിലാണ് ഇയാളുടെ പ്രസംഗം. സൗമ്യവധക്കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതിമുറിയില്‍ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് ഇയാൾ ചില കാര്യങ്ങൾ പറയുന്നുണ്ട്.

അതിങ്ങനെ, ‘സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു, ഇതിന് മറുപടിയായി രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവര്‍ മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍, സുഖിപ്പിക്കാന്‍ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താന്‍ അവരെ സമീപിച്ചത്. എന്നാല്‍, അവര്‍ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊലനടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയില്‍ പറഞ്ഞു’ എന്നാണ് ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞത്.