കോവിഡ് വ്യാപനം അതിരൂക്ഷം , സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് മൂന്ന് മുതൽ 144 പ്രഖ്യാപിച്ചു
p>തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സര്ക്കാാര്‍. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കു്ന്നതിന് വിലക്കേര്പ്പെ ടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആര്പിസി 144 അനുസരിച്ച് സര്ക്കാാര്‍ ഉത്തരവിറക്കി.
ഒക്ടോബര്‍ മൂന്ന് രാവിലെ ഒമ്പത് മണി മുതല്‍ 30-ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. ജില്ലാ മജിസ്‌ട്രേറ്റുമാര്ക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിര്ദേരശമുണ്ട്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികള്ക്കും വിലക്കുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് അതാത് ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കളക്ടര്മാഇര്ക്ക് തീരുമാനിക്കാം.
കഴിഞ്ഞ ദിവസം ചേര്ന്ന സര്വ്വ കക്ഷി യോഗത്തില്‍ സമരങ്ങള്ക്ക ടക്കം നിയന്ത്രണമേര്പ്പെ ടുത്തുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്
അതേസമയം ഇന്ന് 8135 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 730 പേരുടെ രോഗഉറവിടം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 1072 കേസുകള്‍ സ്ഥിരീകരിച്ച കോഴിക്കോടാണ് ഇന്ന് ഏറ്റവുമധികം രോഗികളുള്ള ജില്ല. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും രോഗികളുടെ എണ്ണം എണ്ണൂറിനു മുകളിലാണ്. 29 കൊവിഡ് മരണങ്ങളും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചു.
.