Header 1 vadesheri (working)

സംവരണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റി : വെളളാപ്പളളി നടേശന്‍

Above Post Pazhidam (working)

ആലപ്പുഴ: മുന്നാക്ക സംവരണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിഴവുപറ്റിയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെളളാപ്പളളി നടേശന്‍ . സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

First Paragraph Rugmini Regency (working)

നടപ്പിലാക്കിയ കണക്കുകളില്‍ തെറ്റുപറ്റി. ആ തെറ്റ് പരിഹരിക്കണം എന്ന ആവശ്യമാണ് ഉളളത്. പിഴവുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ബാദ്ധ്യത ഞങ്ങള്‍ക്കുണ്ട്. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കും-അദ്ദേഹം പറഞ്ഞു.

അതേസമയം മുന്നാക്ക സംവരണം കൊണ്ടുവന്നത് കേന്ദ്ര സര്‍ക്കാരാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. നിയമം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരില്ലെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യാനാണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)