സി പി എമ്മിന്റെ കീഴിലുള്ള സി വി ശ്രീരാമൻ ട്രസ്റ്റിന് സർക്കാർ ഭൂമി നൽകുന്നതിനെതിരെ പ്രതിഷേധം
കുന്നംകുളം: സി വി ശ്രീരാന്‍ സ്മൃതി മണ്ഡപത്തിനായി കുന്നംകുളം നഗരസഭക്ക് സീപത്തുള്ള സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കാനുള്ള ഭരണ സമതി തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. നഗരസഭ ഭരണ സമതി തീരുമാനത്തിനെതിരെ കളക്ടര്‍ക്കും.നഗര കാര്യ ഡയറക്ടര്‍ക്കും യു ഡി എഫ് പരാതി നല്‍കി. ബി ജെ പി യും, ആര്‍ എം പിയും തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സി പി എം നേതൃത്വത്തിലുള്ള സി വി ശ്രീരാമന്‍ ട്രസ്റ്റിന് ഭൂമി കൈമാറുന്നത് തത്വത്തില്‍ പാര്‍ട്ടിക്ക് തന്നെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് ലഭ്യമാക്കുന്നതിനാണെന്നാണ് യു ഡി എഫ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇത് അജണ്ടയായി വന്നത്. അജണ്ടക്കെതിരെ പ്രതിപക്ഷാഗംങ്ങള്‍ സംസാരിച്ചെങ്കിലും,സാങ്കേതിക തടസ്സം മൂലം ഇത് കേള്‍ക്കുന്നില്ലെന്ന് ഭരണ സമതി പറഞ്ഞതോടെ അജണ്ട വലിച്ചുകീറി യു ഡി എഫ് യോഗം ബഹിഷ്‌ക്കരിച്ചു. അജണ്ടയില്‍ ബി ജെ പി യും, ആര്‍ എം പി യും, യു ഡി എഫും വിയോജന കുറിപ്പും നല്‍കിയിട്ടുമുണ്ട്. യു ഡി എഫ് ഇന്ന് ഇന്ദിരഭവനില്‍ യോഗം ചേര്‍ന്നാണ് വിഷയത്തില്‍ നിയമ നടപടിക്കൊരുങ്ങാന്‍ ധാരണയായത്. ആദ്യ ഘട്ടത്തില്‍ കളക്ടര്‍ക്കും,നഗരകാര്യ ഡയറക്ടര്‍ക്കും,റീജയിണല്‍ ജോയന്റ് ഡയറക്ടര്‍ക്കും പരാതി നല്‍കും. പിന്നീട് കോടതിയെ സമീപിക്കുമെന്നും യുഡി എഫ് വാക്താക്കള്‍ പറഞ്ഞു. നഗരസഭ ഓഫീസിന്റെ മുന്നില്‍ നിലവില്‍ വാഹന പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്ന എട്ടേ മുക്കാല്‍ സെന്റ് സ്ഥലമാണ് സ്മൃതി മണ്ഡപത്തിനായി വിട്ടു നല്‍കാന്‍ നഗരസഭ ഭരണസമതി തീരുമാനമെടുത്തത്.