Post Header (woking) vadesheri

ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : യേശു ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ . തിരുകർമങ്ങൾക്ക് അസി.വികാരി .ഫാ. ക്ലിന്റ് പാണേങ്ങാടാൻ മുഖ്യ കർമികത്വം നൽകി. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ, സെന്റ് ഫ്രാൻസിസ് സ്കൂൾ അധികാരി . ഫാ അഗസ്റ്റിൻ എസ്.എഫ്.ഒ. സഹ കർമ്മികരായി.തുടർന്ന് ദൈവാലയത്തിൽ പുത്തൻപ്പാന പാരായാണവും നടന്നു.വൈകുന്നേരം 4 മണിക്ക് വിലാപ യാത്രയും, നഗരിക്കാണിക്കലും നടന്നു .

Ambiswami restaurant

നഗരി കാണിക്കലിന് ശേഷം .ഡോ.സിസ്റ്റർ നോയൽ സി. എം. സി പീഡാനുഭവ സന്ദേശം നൽകി . വൈകീട്ട് 7 ന് ‘ആർത്തപാൻ ‘എന്ന പീഡാനുഭവ ഹ്രസ്സ്വ നാടകവും അരങ്ങേറി .ഇടവക ട്രസ്റ്റിന്മാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ,സേവ്യർ വാകയിൽ, വിശുദ്ധവാര കമ്മിറ്റി അംഗങ്ങളായ ലോറൻസ് പി എൽ, ജോബ് സി ടി,ബീന ജോയ്, പാലയൂർ മഹാ സ്ലീഹ മീഡിയസെൽ അംഗങ്ങളായ ആൽബിൻ തോമസ്, ആൻടോം ഷാജുമോൻ എന്നിവർ നേതൃത്വം നൽകി.

കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ പീഡാനുഭവ ചരിത്രം, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, കുരിശ് ചായ്ക്കല്‍ എന്നി ചടങ്ങുകള്‍ക്ക് അസിസ്റ്റന്റ് വികാരി ഫാ.തോമസ് ഊക്കന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പുത്തന്‍പാന പാരായണ മത്സരം, കരുണ കൊന്ത എന്നിവ നടന്നു. തുടര്‍ന്ന് നടന്ന നഗരികാണിക്കലില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഫാ. ബിജു പനങ്കുളം സമാപന സന്ദേശം നല്‍കി. ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ കെ.പി. പോളി, സെബി താണിക്കല്‍, വി.കെ. ബാബു, സി.കെ. ഡേവിസ്, കുടുംബ കൂട്ടായ്മ കണ്‍വീനര്‍ ബിജു മുട്ടത്ത്, പി.ആര്‍.ഒ ജോബ് സി. ആഡ്രൂസ് എന്നിവര്‍ നേതൃത്വം നല്‍കി

Second Paragraph  Rugmini (working)

. ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. സെബി ചിറ്റാട്ടുകര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ട്രസ്റ്റി ബാബു ആന്റണി, പി.ഐ. ലാസര്‍, ജോഷി മോഹന്‍, ജോയ് തോമസ്, മേഴ്‌സി ജോയ്, എന്‍.കെ ലോറന്‍സ്, റിനി തോംസണ്‍, ഷീജ ജിഷോ എന്നിവര്‍ നേതൃത്വം നല്‍കി.

.
കാവീട് സെന്റ് ജോസഫ് പള്ളിയിൽ വൈകിട്ട് പരിഹാര പ്രദി ക്ഷണം നടത്തി. പള്ളിയിൽനിന്ന് ആരംഭിച്ച പ്രദി ക്ഷണം മല്ലാട് സെന്റർ ചുറ്റി തിരിച്ചെത്തി. വികാരി ഫാദർ ഫ്രാൻസിസ് നീലങ്കാവിൽ ട്രസ്റ്റിമാരായ
സി.ജി.റാഫേൽ,എം.സി.നിതിൻ,
സണ്ണി ചീരൻ എന്നിവർ നേതൃത്വം നൽകി കെ സി വൈ എം അംഗങ്ങൾ ഒരുക്കിയ നിശ്ചലദൃശ്യങ്ങൾ ഉണ്ടായിരുന്നു.പ്രദി
ക്ഷണ ശേഷം പീഡാനുഭവ സന്ദേശം ബ്രദർ.സ്നോബിൻ
പുലിക്കോട്ടിൽ നൽകുകയുണ്ടായി. തുടർന്ന് സി.എൽ.സി യുടെ നേതൃത്വത്തിൽ പേഷൻ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമ പ്രദർശനവും ഉണ്ടായി.

Third paragraph