സ്വര്‍ണ്ണക്കടത്തിലെ ഉന്നതനാര് ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല

Above article- 1

കൊച്ചി : സ്വര്‍ണ്ണക്കടത്തിലെ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറില്‍ കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. കോടതി ഞെട്ടിയെങ്കില്‍ ജനം ബോധംകെട്ടുവീഴും. സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വത്തിനും ഭരണനേതൃത്വത്തിനുമുള്ള പങ്ക് വ്യക്തമാകുകയാണ്. സിപിഎമ്മും സർക്കാരും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നും നിരന്തരമായി വിദേശയാത്രകള്‍ നടത്തിയിരുന്നത് ആരാണെന്നത് വ്യക്തമാകേണ്ടതാണ്. ഈ വിവരങ്ങള്‍ പുറത്തുവരുമെന്ന് അറിഞ്ഞുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സിപിഎം സമരം പ്രഖ്യാപിച്ചത്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. സർക്കാരിന്‍റെ ഭരണനേട്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങാത്തതെന്നും അദ്ദേഹം ആരോപിച്ചു.

Astrologer

Vadasheri Footer