Post Header (woking) vadesheri

ഗോവ മന്ത്രി വിശ്വജിത്ത് പി റാണെ ഗുരുവായൂരിൽ ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗോവ ആരോഗ്യ- വ്യവസായ വകുപ്പ് മന്ത്രി വിശ്വജിത്ത് പി റാണെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വെളളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ശ്രീകൃഷ്ണാ കോളേജ് മൈതാനത്ത് ഹെലികോപ്റ്റിൽ വന്നിറങ്ങിയ മന്ത്രി ശ്രീവൽസം അതിഥിമന്ദിരത്തിലെത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പൊന്നാടയണിയിച്ച് മന്ത്രിയെ സ്വീകരിച്ചു.

Ambiswami restaurant

വിശ്രമ ശേഷം പത്തേകാലോടെയാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്.പന്തീരടി പൂജയ്ക്ക് ശേഷം നാലമ്പലത്തിൽ പ്രവേശിച്ച് ഭഗവദ് ദർശനം നടത്തി. തുടർന്ന് മമ്മിയൂർ ക്ഷേത്രം സന്ദർശിച്ചു. ഗുരുവായൂർ ദേവസ്വം കീഴേടം നാരായണം കുളങ്ങര ക്ഷേത്ര ദർശനം നടത്തിയ മന്ത്രി ഒരു വർഷത്തെ നിത്യ അർച്ചന ശീട്ടാക്കി. തുടർന്ന് ദേവസ്വം ആനക്കോട്ടയും മന്ത്രി സന്ദർശിച്ചു. പിടിയാന ദേവീക്ക് പഴങ്ങളും നൽകിയാണ് മന്ത്രി മടങ്ങിയത്. ദേവസ്വത്തിൻ്റെ ഉപഹാരം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ മന്ത്രിക്ക് നൽകി

Second Paragraph  Rugmini (working)