Post Header (woking) vadesheri

ഗ്ലോബൽ ഇന്ത്യൻ വെൽഫയർ അസോസിയേഷന്റെ ജനറൽ ബോഡി യോഗം

Above Post Pazhidam (working)

ഷാർജ : ഗ്ലോബൽ ഇന്ത്യൻ വെൽഫയർ അസോസിയേഷന്റെ പ്രഥമ ജനറൽ ബോഡി യോഗം മുൻ ഇന്ത്യൻ അസോസിയേഷൻ ചെയർമാൻ , ഡോ: ഇ.പി ജോൺസൺ ഉത്ഘാടനം ചെയ്തു. ഹ്രസ്വ സന്ദർശനാർത്ഥം യു എ ഇ യിൽ എത്തിയ എച്ച് ആർ പി എം നാഷണൽ ചെയർമാൻ ബഹുമാന്യനായ പ്രകാശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.വയനാട് പുതുമലയിൽ 2019 ൽ നടന്ന പ്രകൃതി ദുരന്തത്തിൽ എച്ച് ആർ പി എന്ന അദ്ദേഹത്തിന്റെ സംഘടന നടത്തിയ പുനരധിവാസ പ്രവർത്തനത്തിന്റെ വിജയ കാരണം യു എ ഇ യിലെ പ്രവാസികൾ നല്കിയ നിസ്സീമമായ സഹകരണമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

Arya bhavan inner

ജി കെ മാവേലിക്കര (നിയുക്ത ജീവയുടെ പ്രസിഡന്റ് ) യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ദുബൈ കോർട്ട് ചീഫ് ട്രാൻസിലേറ്ററുമായ ഡോ: അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി അഡ്വ: സാക്കിർ ഹുസൈൻ ,ബഷീർ വടകര, സജീദ് കരുനാഗപ്പളളി ഷാഹിദ് പൊന്നാനി, പ്രമുഖ സിനിമാ സംവിധായകൻ സന്ധ്യമോഹൻ, സ്പോട്സ് രംഗത്ത് പ്രവർത്തിക്കുന്ന രാഗേഷ് തൃശൂർ, അഷ്ഫ് തൃത്താല എന്നിവർ സംസാരിച്ചു . വി.ടി അബ്ദുൽ ജലീൽ സ്വാഗതവും അഡ്വ: ഷക്കീർ നന്ദിയും പറഞ്ഞു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

രാജ്യത്തിന്റെ യഥാർത്ഥ അമ്പാസിഡർമാർ എന്ന് ഉത്ഘോഷിക്കപ്പെടുന്ന പ്രവാസികൾക്കും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവാനുള്ള വോട്ടവകാശത്തിനായുള്ള നാളിതുവരെ നടത്തിയ മുറവിളികൾ ഇന്നും ഫലവത്താവുന്നില്ലയെന്നത് ഖേദകരമായ വസ്തുതയെന്ന് യോഗം വിലയിരുത്തി

First Paragraph Jitesh panikar (working)