Header Aryabhvavan

കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Above article- 1

ചാവക്കാട്: കാമുകിയും , ചേലക്കര സ്വദേശിയായ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറത്ത് ചാഴീരകത്ത് റഫീഖി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തയത്. ശനിയാഴ്ച രാവിലെ ആറോടെയാണ് ഇയാളെ വീടിനു സമീപത്തെ മറ്റൊരു വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചേലക്കര സ്വദേശിനിയായ സീനത്ത് എന്ന ഭര്‍തൃമതിയായ യുവതിയെ കൊന്ന് പുത്തന്‍കടപ്പുറത്ത് കുഴിച്ചിട്ടു എന്ന കേസില്‍ വിചാരണ നേരിടുന്ന റഫീഖ് ജാമ്യം നേടി പുറത്തിറങ്ങിയതായിരുന്നു.

buy and sell new

Astrologer

യുവതിയെ കാണാനില്ലെന്നു കാണിച്ച് ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസിന്റെ സംശയത്തിലായിരുന്ന റഫീഖിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് യുവതിയെ കൊന്നുകുഴിച്ചുമൂടിയ വിവരം പോലീസിന് ലഭിക്കുന്നത്.പുത്തന്‍കടപ്പുറത്ത് മറവുചെയ്ത യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

new consultancy

Vadasheri Footer