Post Header (woking) vadesheri

ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്മെന്റെ് സ്റ്റഡീസും ലോജിസ്റ്റിക്സ് സ്‌കില്‍ കൗണ്‍സിലും ധാരണാപത്രം കൈമാറി

Above Post Pazhidam (working)

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്മെന്റെ് സ്റ്റഡീസും (ജിംസ്), സ്‌കില്‍ ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള ലോജിസ്റ്റിക്സ് സ്‌കില്‍ കൗണ്‍സിലും (എല്‍.എസ്.സി) ചേര്‍ന്ന് കൊളാബറേറ്റീവ് പാര്‍ട്ട്ണേഴ്സ് ആകുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചു നടന്ന ചടങ്ങില്‍ എല്‍.എസ്.സി ഹെഡ് ഓഫ് എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റിവിസ് പ്രൊ. എസ്സ് ഗണേഷന്‍ ജിംസ് സി.ഇ.ഒ എസ്. എസ് ശ്രീജിത്തിന് ധാരണാപത്രം കൈമാറി.

Arya bhavan inner

ധാരണാ പത്രപ്രകാരം, ജിംസും കാലിഫോര്‍ണിയയിലുള്ള വേള്‍ഡ് യൂണിവേഴ്സിറ്റി കണ്‍സോര്‍ഷ്യവും ചേര്‍ന്ന് നടത്തുന്ന ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റിലുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് ഇനിമുതല്‍ ലോജിസ്റ്റിക്ക് സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ അംഗീകാരവും ഉണ്ടായിരിക്കുന്നതാണ്.

Second Paragraph  Sarovaram(working)

ധാരണപ്രകാരം ജിംസിന് ഇന്ത്യയിലെവിടെയും, കൊളാബറേറ്റിവ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ നടത്താനുള്ള ഫ്രാഞ്ചൈസികളും, ശാഖകളും തുറക്കാനുമുള്ള അനുമതികൂടെ ലഭ്യമായിരിക്കുന്നു.

Third paragraph Saravan bhavan

വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് സയന്‍സ് പ്രസിഡന്റ് ആന്റ് സി.ഇ.ഒ ഡോ.ഗ്യാരി ജേക്കബ്സ്, ജിംസ് സി.ഇ.ഒ എസ്. എസ് ശ്രീജിത്ത്, എല്‍.എസ്.സി ഹെഡ് ഓഫ് എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റിവിസ് പ്രൊ. എസ്സ് ഗണേഷന്‍, എല്‍.എസ്.സി അക്കാദമിക്ക് ആന്റ് സ്‌കില്‍ ഹെഡ് ഡോ.ഗായത്രി ഹരീഷ്, മാരിടൈം ഹെഡ് ഡോ. സി. ഉണ്ണികൃഷ്ണന്‍, ഡയറക്ടര്‍ ഓഫ് വേള്‍ഡ് യൂണിവേഴ്സിറ്റി കണ്‍സോര്‍ഷ്യം ജനനി ഹരീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

First Paragraph Jitesh panikar (working)