Post Header (woking) vadesheri

ഗവേഷക വിദ്യാര്‍ഥിനിയോട് ജാതി വിവേചനം ,എം.ജി സര്‍വകലാശാലയിലെ നന്ദകുമാർ കളരിക്കലിനെ മാറ്റി.

Above Post Pazhidam (working)

തിരുവനന്തപുരം : ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയിൽ ആരോപണവിധേയനായ എം.ജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. പകരം ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസ് നിർവഹിക്കും. സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാന്‍സലർ‍ അറിയിച്ചു. ഇന്നത്തെ സിന്‍ഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. ഗവേഷക വിദ്യാർഥിനിയുടെ പരാതി പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച എംജി സർവകലാശാല ഗവേഷണ പുരോഗതി വിലയിരുത്താൻ ആറംഗ സമിതിയെയും നിയോഗിച്ചു

Ambiswami restaurant

ജാതി വിവേചനം ആരോപിച്ച് ഗവേഷക സമരം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രി ആർ. ബിന്ദു ഇന്നു രാവിലെ ഗവേഷകയ്ക്ക് നീതി ഉറപ്പു നൽകി സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. മന്ത്രിയുടെ ഉറപ്പല്ല, നടപടിയാണ് വേണ്ടതെന്നായിരുന്നു ഇതിന് ദീപ പി മോഹന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് നടപടി.

Second Paragraph  Rugmini (working)