Post Header (woking) vadesheri

പാചക വാതകം വിലവർദ്ധിപ്പിച്ച് ജീവിതം ദുരിതപൂർണ്ണമാക്കി മോഡി സർക്കാർ : സി എച്ച് റഷീദ്

Above Post Pazhidam (working)

ചാവക്കാട്: പാചക വാതകത്തിന് നിരന്തരം വില വർദ്ധിപ്പിച്ച് കുടുംബ ജീവിതം ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ് കേന്ദ്രത്തിലെ മോഡി സർക്കാർ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച് റഷീദ്, പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചാവക്കാട് പോസ്റ്റ്‌ ഓഫീസ് ധർണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം, വിലക്കയറ്റം കൊണ്ട് ജന ജീവിതത്തെ പ്രയാസപ്പെടുത്തിയിട്ട സർക്കാരുകൾ ജനങ്ങളുടെ മേലെ ഇരട്ടി പ്രഹരമാണ് ഈ വിലവർദ്ധനവ്, ഇന്ധന വിലയിലെ സെസ്സും ഏർപ്പെടുത്തി പിണറായിയും മോഡിയോടൊപ്പം ജന വിരുദ്ധതക്ക് മത്സരിക്കുകയാണ് ചെയ്തിരിക്കുന്നത്.

Ambiswami restaurant

പാചക വാതകത്തിന്ന് നിലവിലെ സബ്സിഡി എടുത്ത് കളയുകയും, കഴിഞ്ഞ എട്ട് വർഷമായി മുന്നൂറിൽ പരം ശതമാനം വില വർധന വരുത്തുകയും ചെയ്തു കൊണ്ട് മോദി സർക്കാർ സാധാരണക്കരിൽ നിന്നും പിഴിഞ്ഞ് അദാനി, അംബാനി ഉൾപ്പെടുയുള്ള കുത്തകകളെ കൂടുതൽ സമ്പന്നന്മാരാക്കുകയാന്ന് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Second Paragraph  Rugmini (working)

മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എം.വി. ഷെക്കീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ. അബൂബക്കർ , ജില്ലാ സെക്രട്ടറി സി. അഷറഫ് , മണ്ഡലം ലീഗ് ജനറൽ സിക്രട്ടറി പി.വി. ഉമ്മർ കുഞ്ഞി , വി.പി. മൻസൂറലി , ഹസീന താജുദ്ദീൻ, നൗഷാദ് തെരുവത്ത് , നസീഫ് യൂസഫ് .ആർ. എ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

Third paragraph

എൻ.കെ. അബ്ദുൽ വഹാബ് , വി.എം. മനാഫ് , സുബൈർ വലിയ കത്ത് , ഫൈസൽ കാനാംപുള്ളി , പി.എം. അനസ് , സുബൈർ തങ്ങൾ , പി.എം. മുജീബ് , കെ.വി. അബ്ദുൽ ഖാദർ, എം. കുഞ്ഞി മുഹമ്മദ് , റാഫി അണ്ടത്തോട് , എം. സി. മുസ്ഥഫ , സിദ്ധീഖ് ചേറ്റുവ , ആർ.വി. ജലീൽ , നൗഷാദ് അഹമ്മു , സെയ്തു മുഹമ്മദ് പോക്കാകില്ലത്ത് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി