Header 1 vadesheri (working)

വിലവർദ്ധനവിനെതിരെ ഗ്യാസ് സിലണ്ടറിൽ റീത്ത് വെച്ച് കോൺഗ്രസ്സ് പ്രതിഷേധം

Above Post Pazhidam (working)

ഗുരുവായൂർ : പാചകവാതക വില വര്ധനവിനൊപ്പം എല്ലാ തലങ്ങളിലും ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലകയറ്റത്തിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ കിഴക്കെ നടയിൽ ഗാന്ധി സ്വകയറിന് സമീപം ഗ്യാസ് സിലണ്ടറിൽ റീത്ത് വെച്ച് പ്രതിഷേ ധ സമരം നടത്തി. സമരം ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി അഡ്വ.ടി.എസ്.അജിത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ കൗൺസിലർമാരായ സി.എസ്.സൂരജ്, വി.കെ.സുജിത്, ജീഷ്മാ സുജിത്ത്, നേതാക്കളായ ബാലൻ വാറണാട്ട്, ശിവൻ പാലിയത്ത്, ബിന്ദു നാരായണൻ, സ്റ്റീഫൻ ജോസ്, ഏ.കെ.ഷൈമിൽ, അരവിന്ദൻ കോങ്ങാട്ടിൽ, മണി ചെമ്പകശ്ശേരി, വി.എസ്.നവനീത്, മിഥുൻ പൂക്കൈതക്കൽ, മനീഷ് നീലിമന,ജോയൽ കാരക്കാട് എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)