“ഗാന്ധിജിയും ആധുനിക കാലഘട്ടവും” സെമിനാർ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗാന്ധിദർശൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് തമ്പുരാൻപടി യുവജന സമാജം ഹാളിൽ വെച്ച് ഗാന്ധിജിയും ആധുനിക കാലഘട്ടവും വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. സാഹിത്യകാരനും വിദ്യാഭ്യാസ ചിന്തകനുമായ ബഷീർ കെ. സുജിവനം സെമിനാർ ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം പ്രസിഡൻറ് പി.സി.തോമസ് അധ്യക്ഷതവഹിച്ചു.. മാധ്യമപ്രവർത്തകൻ കെ.സി. ശിവദാസ് മുഖ്യപ്രഭാഷണം നടത്തി.

First Paragraph Rugmini Regency (working)

പൂക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആൻ്റോ തോമസ് ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി. സത്താർ ,ഗുരുവായൂർ മുനിസിപ്പൽ കൗൺസിലർ കെ. പി. എ .റഷീദ്, ഗാന്ധി ദർശന സമിതി ജില്ലാ പ്രസിഡണ്ട് ആനന്ദൻ , ടി.കെ. ഗോപാലകൃഷ്ണൻ , ആർ വി സി ബഷീർ,തിലകൻ ചെഞ്ചേരി, ഷുക്കൂർകോനാരത്ത് എന്നിവർ സംസാരിച്ചു . മോഹൻദാസ് ചേലനാട് സ്വാഗതവും അച്യുതൻ .സി . വി നന്ദിയും രേഖപ്പെടുത്തി.

സാമൂഹ്യ പൊതുപ്രവർത്തനരംഗത്ത് മികച്ച സേവനം നൽകിയ വ്യക്തികളെ ആദരിച്ചു.ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയക്ക് വിദ്യാഭ്യാസ പുരസ്കാരം നൽകി. പി .ഐ . ലാസർ മാസ്റ്റർ ,അരവിന്ദാക്ഷ മേനോൻ കോങ്ങാട്ടിൽ, ശ്രീധരൻ എടമനി, സി .ബക്കർ പുന്ന എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.

Second Paragraph  Amabdi Hadicrafts (working)