
ഗാന്ധിജിയെ വികല മാക്കിയ ചെയർമാൻ മാപ്പ് പറയണം : കോൺഗ്രസ്

ഗുരുവായൂർ : നഗരസഭയുടെ ബയോ പാർക്കിൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പദ്ധതി പ്രകാരം പണിതീർത്ത ഗാന്ധി പ്രതിമയുടെ ഗുരുതരപിഴവ് വരുത്തിയ ചെയർമാൻ പൊതു സമൂഹത്തോട് മാപ്പ് പറയുകയും ലക്ഷകണക്കിന് രൂപ ചിലവഴിച്ച് മഹാത്മാഗാന്ധിജിയെ വികലമായി ചിത്രീകരിച്ച ബന്ധപ്പെട്ടവരുടെ പേരിൽ ശക്തമായ നിയമനടപടിയും വികൃതമാക്കിയ ഗാന്ധിപ്രതിമ ശരിയായ രൂപത്തിൽ അടിയന്തിരമായി പുനസ്ഥാപിക്കുവാനുള്ള നടപടി സ്ഥീകരിക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു

മണ്ഡലം പ്രസിഡൻ്റ് ഒ.കെ. ആർ. മണികണ്ഠൻ അധ്യക്ഷനായി ഡി.സി.സി സെക്രട്ടറി അഡ്വ:ടി.എസ്. അജിത്ത് ഉൽഘാടനം ചെയ്തു, മണ്ഡലം നേതാക്കളായ ശശിവല്ലാശ്ശേരി, ശശി പട്ടത്താക്കിൽ, ഒ.പി. ജോൺസൺ, ബാബു സോമൻ, എ. കെ. ഷൈമിൽ , വിശ്വനാഥൻ കോങ്ങാട്ടിൽ, സലിൽകുമാർ, പി.ആർ. പ്രകാശൻ എന്നിവർ സംസാരിച്ചു
