
ഗാനമേളക്കിടെ സംഘർഷം, നാല് പേർ അറസ്റ്റിൽ.

ഗുരുവായൂർ : വടക്കേക്കാട്:ഞമനേങ്ങാട് കോടത്തൂർ ക്ഷേത്രോത്സവത്തോടനു ബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിൽ നാല് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ഞൂർ നെല്ലിക്കത്തറ കാക്കശ്ശേരി വീട്ടിൽ പ്രേമൻ മകൻ സായൂജ് (21),അഞ്ഞൂർ പുല്ലാംവളപ്പ് കാക്കനാട് വീട്ടിൽ മോഹനൻ മകൻ അജീഷ് (32),അഞ്ഞൂർ ചക്കിത്തറ തോട്ടുപുറത്ത് വീട്ടിൽ സുരേഷ് മകൻ രാഖിൽ(21),അഞ്ഞൂർ നെല്ലിക്കത്തറ കണ്ണേങ്കലത്ത് വീട്ടിൽ ശക്തിവേൽ മകൻ ജിതിൻ(28) എന്നിവരെയാണ് വടക്കേക്കാട് എസ്എച്ച്ഒ എം.കെ.രമേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്

.കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 9 മണിയോടെ കോടത്തൂർ ക്ഷേത്രത്തിലെ ഗാനമേളക്കിടയാണ് കേസിനാസ്പദമായ സംഭവം.ആയുധങ്ങളുമായെത്തിയ സംഘം ബിജെപി പ്രവർത്തകരായ കടങ്ങോട്ടയിൽ ദിലീഷ്(42),ഉപ്പത്തിൽ അഭിനവ്(24)എന്നിവരെ ആക്രമിക്കുകയായിരുന്നു.തലയ്ക്കും കാലിനും പരിക്കേറ്റ ദിലീഷ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പാവറട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുല്ലശ്ശേരി ചിറക്കൽ അമ്പലത്തിന് സമീപം പ്രതികളുണ്ടെന്ന് മനസിലാക്കുകയും തുടർന്ന് പിടികൂടുകയുമായിരുന്നു.പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്എച്ച്ഒ ക്ക് പുറമെ എസ്ഐ കെ.പി.മൻസൂർ,സിപിഒമാരായ പ്രദീപ്,റേഷൻ,റെജിൻ,ബൈജു എന്നിവരും ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

