Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് വഴിപാടായി ഗജേന്ദ്ര മോക്ഷം ചുമർചിത്രം

Above Post Pazhidam (working)

First Paragraph Jitesh panikar (working)

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ഗജേന്ദ്രമോക്ഷം ചിത്രീകരിച്ച ചുമർചിത്രം .ദില്ലിയിൽ സ്ഥിരതാമസമാക്കിയ കെ.രാമചന്ദ്രൻ പിള്ളയും ഭാര്യ ഉഷാ ബാലയും ചേർന്നാണ് ചുമർചിത്രം ക്ഷേത്രം സോപാനത്തിൽ സമർപ്പിച്ചത്.

ആറടി നീളവും നാലടി വീതിയും ഉണ്ട്. അക്രലിക് കാൻവാസിലാണ് ചിത്രീകരണം. ഫൈൻ ആർട്സ് ബിരുദ വിദ്യാർത്ഥികളായ അമ്പിളി തെക്കേടത്ത്, സനു ടി എസ് എന്നിവരാണ് ശിൽപികൾ.

ദേവസ്വം ഭരണസമിതി അംഗം കെ.വി.ഷാജി, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി