Post Header (woking) vadesheri

ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ചലി

Above Post Pazhidam (working)

ഗുരുവായൂർ : അഞ്ചാം ഓർമ്മ ദിനത്തിൽ ഗജരത്നം ഗുരുവായൂർ പത്മനാഭന് ദേവസ്വത്തിൻ്റെ സ്മരണാഞ്ചലി. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ അഞ്ചാം അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു.

Ambiswami restaurant

രാവിലെ 8 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ ഗജരത്നം ഗുരുവായൂർ പത്മനാഭൻ്റെ പ്രതിമയ്ക്ക് മുന്നിൽ ദേവസ്വം ചെയർമാർ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രറ്റർ കെ.പി.വിനയൻ, ഭക്തജനങ്ങൾ എന്നിവർ പുഷ്പാർച്ചന നടത്തി.

ജീവധനം ഡി.എ എം.രാധ, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായി…ദേവസ്വം ആനത്താവളത്തിലെ ഇന്ദ്രസെൻ, ശങ്കരനാരായണൻ, ഗജേന്ദ്ര എന്നീ മൂന്ന് ഗജവീരൻമാർ പത്മനാഭന് സ്മരണാഞ്ചലി നേർന്നു. 2020 ഫെബ്രുവരിയിലാണ് ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞത്.

Second Paragraph  Rugmini (working)