Above Pot

ഗജ പരിപാലനം, ഗുരുവായൂർ മാതൃകയ്ക്ക് മൂന്നു പതിറ്റാണ്ടിൻ്റെ തിളക്കം

ഗുരുവായൂർ : വർഷം തോറും ആനകൾക്ക് സുഖചികിൽസ നൽകുന്ന ഗുരുവായൂർ ദേവസ്വം ഗജ പരിപാലന പദ്ധതിക്ക് മൂന്നു പതിറ്റാണ്ടിൻ്റെ തിളക്കം .സാമൂതിരി രാജാവിൻ്റെ ഭരണകാലത്തു ണ്ടായിരുന്നെങ്കിലും ശാസ്ത്രീയമായ രീതിയിൽ സുഖചികിൽസ വിശേഷാൽ ചടങ്ങായി തുടങ്ങുന്നത് 1990 കളിലാണ്. ലോക വെറ്ററിനറി ഭൂപടത്തിൽ ഇടം പിടിച്ച ചികിൽസാ ക്രമമായി ഗുരുവായൂർ ദേവസ്വം ആന സുഖചികിൽസാ പരിപാടി മാറി കഴിഞ്ഞു.

First Paragraph  728-90

ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കും വേണ്ടി ശാസ്ത്രീയമായി നയ്യാറാക്കിയ സമീകൃത ആഹാരം പ്രത്യേക ചിട്ടയോടെ നൽകുന്നതാണ് പ്രധാന സവിശേഷത. സുഖചികിൽസയ്ക്ക് പ്രത്യേക ഘട്ടങ്ങളുണ്ട്. ചികിൽസ തുടങ്ങും മുൻപേ ആനകളുടെ രക്തവും എരണ്ടം സാമ്പിളും ശേഖരിക്കും. ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. ആനകളുടെ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിലയിരുത്തും.ചികിൽസയ്ക്ക് മുന്നോടിയായി വിര നിർമ്മാർജ്ജനത്തിനായുളള മരുന്നുകളും നൽകും. പ്രത്യേക ആയൂർവ്വേദക്രമവും പിൻ തുടരും.ആനകളുടെ ആരോഗ്യനിലയും ശരീരശാസ്ത്രവും മനസിലാക്കിയാകും ചികിൽസാ ക്രമം നിശ്ചയിക്കുക.

Second Paragraph (saravana bhavan

ചികിത്സയുടെ ഭാഗമായി വിശദമായ തേച്ച് കുളി, മരുന്നുകൾ അടങ്ങുന്ന ആഹാരക്രമം,വ്യായാമം എന്നിവയുണ്ടാകും. ഓരോ ആനയുടെയും പ്രത്യേകത മനസിലാക്കി വിദഗ്ധ സമിതിയാകും ആഹാരക്രമം തീരുമാനിക്കുക.
ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് നടത്തുന്ന ഗുരുവായൂർ ദേവസ്വം ആന സുഖ ചികിൽസ പരിപാടി ആനകളുടെ ആരോഗ്യനിലയിൽ ഗുണപരമായ മാറ്റം ഉണ്ടാക്കിയതായി ആന ചികിൽസാ വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. സുഖചികിൽസാനന്തരം ആനകളുടെ അഴകളവുകളിലും മാറ്റം പ്രത്യക്ഷമാണ്.. തൂക്കത്തിൽ തന്നെ250 മുതൽ 300 കിലോഗ്രാം വർധന ഉണ്ടാകുന്നുണ്ട്. ഗജ പരിപാലനത്തിലെ ഗുരുവായൂർ ദേവസ്വം മാതൃക ആന സുഖചികിൽസാ രംഗത്ത് ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

3960 കിലോ അരി, 1320 കിലോ ചെറുപയർ / മുതിര,1320 കിലോ റാഗി, 132 കിലോ അഷ്ട ചൂർണ്ണം, 330 കിലോ ച്യവനപ്രാശം, 132 കിലോ മഞ്ഞൾ പൊടി, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുക