Post Header (woking) vadesheri

ജി.കെ.ഹരിഹരകൃഷ്ണന്‍ മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ജി.കെ.ഹരിഹരകൃഷ്ണനെ( പ്രകാശൻ ) വീണ്ടും തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ഇദ്ദേഹം ചെയര്‍മാനാകുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ടി.സുഷകുമാരിയുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ബോര്‍ഡ് അംഗങ്ങളായ പി.സുനില്‍കുമാര്‍, കെ.കെ.ഗോവിന്ദദാസ്, കെ.വി.ഉണ്ണികൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു. ക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയോടനുബന്ധിച്ച് മഹാവിഷ്ണുവിനുള്ള കളഭാട്ടം ഭക്തര്‍ക്ക് ശീട്ടാക്കുന്നതിനും പ്രസാദ ഊട്ട് നല്‍കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയതായി ചെയര്‍മാന്‍ അറിയിച്ചു.