Header 1 = sarovaram
Above Pot

ഗുരുവായൂരിലെ ട്രാഫിക് പരിഷ്കരണം പുന: പരിശോധിക്കണം: കെ.എച്ച്.ആർ.എ

ഗുരുവായൂർ: ബസ്സ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനങ്ങൾ ദീർഘകാലം നടക്കുന്നതിനാൽ ബസ്സുകളുടെ സ്റ്റാൻഡ് ക്രമീകരണവും, വൺവേ സമ്പ്രദായവും ബന്ധപ്പെട്ടവർ പുന :പരിശോധിക്കണമെന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂനിറ്റ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

Astrologer

പ്രസിഡണ്ട് ഒ.കെ. ആർ. മണികണ്ഠൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാൽ ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറെ നടയിൽ കൂടുതൽ വ്യാപാരമാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യമാണ് വൺവെ സമ്പ്രദായം നടപ്പിലാക്കിയതിന് ശേഷം അനുഭവപ്പെടുന്നത്.
ആന്ധ്രപാർക്കിനടുത്ത്(മൾട്ടിലെവൽ പാർക്ക്) ഗതാഗത തടസ്സം അനുഭവപ്പെടുന്നുമുണ്ട്. ദിശാബോർഡുകളും സ്ഥാപിക്കേണ്ടതാണ്

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് 11 ഇന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ ഹോട്ടലുകൾക്ക് വിതരണം ചെയ്തു
മുട്ട ചേർത്ത മയോണൈസ് ഹോട്ടലുകളിൽ വിതരണം ചെയ്യരുത് എന്ന് എല്ലാ ഹോട്ടലുടമകൾക്കും കർശന നിർദ്ദേശം നൽകി.
സെക്രട്ടറി സി.എ. ലോക്നാഥ്, എൻ.കെ. രാമകൃഷ്ണൻ, രവീന്ദ്രൻ നമ്പ്യാർ, സന്തോഷ്, ചന്ദ്രബാബു, രാജേഷ്, ഷിജോ , സിദ്ദീഖ്, സൂരജ് ബാബു എന്നിവർ പ്രസംഗിച്ചു

Vadasheri Footer