Header 1 vadesheri (working)

വടക്കാഞ്ചേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ

Above Post Pazhidam (working)

വടക്കാഞ്ചേരി : പുതുരുത്തി ചാക്കുട്ടിപ്പീടിക സെന്ററിൽ വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ. കോതോട്ടിൽ അജിത ഭാസ്കരന്റെ വീട്ടിലാണ് സംഭവം. ഇന്ന് ഉച്ചയോടെ വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജാണ് പൊട്ടിതെറിച്ചത്. അപകടത്തിൽ ആളപായമില്ല.

First Paragraph Rugmini Regency (working)

നാട്ടുകാരാണ് വീടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന് തന്നെ വീട്ടിലേക്ക് ഓടിയെത്തി. പിന്നീടാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് തിരിച്ചറിയുന്നത്. വീടിന്റെ പുറക് വശത്തെ വാതിൽ തകർത്ത് അകത്തു കയറി വെള്ളം പമ്പ് ചെയ്ത് തീ അണക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വീട്ടുകാർ സ്ഥലത്തില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി

Second Paragraph  Amabdi Hadicrafts (working)