Header 1 vadesheri (working)

സൗജന്യ സാരി വിതരണം , തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ കൊല്ലപ്പെട്ടു.

Above Post Pazhidam (working)

ചെന്നൈ : തമിഴ്നാട്ടിൽ സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. തിരുപ്പത്തൂരിലാണ് ദാരുണ സംഭവം. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്കു സമീപമാണ് അപകടം. സ്വകാര്യ വ്യക്തിയാണ് സൗജന്യ സാരി വിതരണം സംഘടിപ്പിച്ചത്

First Paragraph Rugmini Regency (working)

തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായ സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്. ഇതിനായി ടോക്കണ്‍ കൊടുക്കുന്നതിനിടെയാണ് അപകടം. നൂറിലധികം സ്ത്രീകളാണ് വസ്ത്രങ്ങള്‍ വാങ്ങാനായെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി;

തൈപ്പൂയം ആഘോ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ ഇത്തരത്തിൽ വസ്ത്ര വിതരണം നടക്കാറുണ്ട്. ടോക്കണ്‍ കൊടുക്കുന്നതിനിടെ തിക്കും തിരക്കുമുണ്ടായതിന് പിന്നാലെ നിരവധിപ്പേര്‍ ബോധംകെട്ടു വീണു. പലർക്കും പരിക്കേല്ക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു

Second Paragraph  Amabdi Hadicrafts (working)