Above Pot

സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് കേള്‍വി ശസ്ത്രക്രിയ ക്യാമ്പ് 14-ന്

ചാവക്കാട്: ജന്മനാ കേള്‍വി ഇല്ലാത്ത കുട്ടികളിലും മുതിര്‍ന്നവരിലും കേള്‍വിശേഷി വീണ്ടെടുക്കാനുള്ള സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് കേള്‍വി ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് ഞായറാഴ്ച ചാവക്കാട്ട് നടക്കുമെന്ന് ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് അറിയിച്ചു. ചാവക്കാട് വ്യാപാരഭവനില്‍ രാവിലെ ഒമ്പത് മുതല്‍ രണ്ടുമണി വരെയാണ് ക്യാമ്പ്. എറണാകുളം ലൂര്‍ദ്ദ് ആശുപത്രി, ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ മെട്രോപോളീസ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.

First Paragraph  728-90

Second Paragraph (saravana bhavan

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ കെ.വി.അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിന് ലൂര്‍ദ് ആശുപത്രി കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജന്‍ ഡോ.ജോര്‍ജ്ജ് കുരുവിള താമരപ്പള്ളി നേതൃത്വം നല്‍കും. ക്യാമ്പില്‍ സൗജന്യ ഓഡിയോളജി പരിശോധന ഉണ്ടാവും. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ കീഴിലുള്ള മുംബൈയിലെ അലി യാവര്‍ ജങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഡിസൈബിലിറ്റീസ് എന്ന സംഘടന വഴി രജിസ്റ്റര്‍ ചെയ്യുന്ന അഞ്ച് വയസില്‍ താഴെയുള്ള ശ്രവണപരിമിതിയുള്ള കുട്ടികള്‍ക്ക് ലൂര്‍ദ് ആശുപത്രിയില്‍ ശസ്ത്രക്രിയ സൗജന്യമായി ചെയ്തുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ചെവിയില്‍നിന്ന് ദ്രാവകം വരുന്നവര്‍, ചെവിയുടെ പാട പൊട്ടിയവര്‍ എന്നിവരെയും ക്യാമ്പില്‍ പരിശോധിക്കും. റോട്ടറി ക്ലബിന്റെ ധ്വനി പദ്ധതിയുടെ ഭാഗമായി അമ്പതിനായിരം രൂപ വരെയുള്ള ശസ്ത്രക്രിയകള്‍ ലൂര്‍ദ് ആശുപത്രിയില്‍ സൗജന്യമായി ചെയ്യുമെന്ന് ആശുപത്രി സര്‍ജന്‍ ഡോ.ജോര്‍ജ്ജ് കുരുവിള, ആശുപത്രി ലെയ്‌സന്‍ ഓഫീസര്‍ സജി ജോബ് വില്ലി എന്നിവര്‍ പറഞ്ഞു.ക്യാമ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ മുമ്പ് നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ട് കൈവശം കരുതണം. ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂറായും ക്യാമ്പ് നടക്കുന്നതിനിടെയും പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോജി തോമസ്, ഭാരവാഹികളായ പി.എസ്.അക്ബര്‍, പി.എം.ജാഫര്‍ എന്നിവര്‍ പറഞ്ഞു. ഫോണ്‍: 0487-2509064, 9946032129.