‘തെരുവിൻറെ പ്രതിരോധം’പ്രചരണ ജാഥക്ക് കിഴക്കെ നടയിൽ സ്വീകരണം നൽകി.

ഗുരുവായൂര്‍: വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സംഘടിപ്പിച്ചിട്ടുള്ള ‘തെരുവിൻറെ പ്രതിരോധം’പ്രചരണ ജാഥക്ക് കിഴക്കെ നടയിൽ സ്വീകരണം നൽകി. സി.പി.എം ജില്ല കമ്മിറ്റി അംഗം എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് ടി.ടി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ, ജെയിംസ് ആളൂർ, ആർ.വി. ഇക്ബാൽ, എം, സുനിൽകുമാർ, .കെ. വേണുഗോപാൽ, ഉഷ മോഹനൻ, എം.സി. സുനിൽകുമാർ, ഉണ്ണി വാറനാട്ട്, വി.പി. അബു എന്നിവർ സംസാരിച്ചു