Post Header (woking) vadesheri

ഗുരുവായൂർ നഗര സഭ സംഘടിപ്പിക്കുന്ന ഭക്ഷ്യ മേളക്ക് തുടക്കമായി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയും ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും സംയുക്തമായി നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയ്ക്ക് തുടക്കമായി നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .നഗരസഭ പരിധിയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ പങ്കെടുക്കുന്നു നിലവിൽ ഔഷധക്കത്തി ഉൾപ്പെടെ എട്ട് കൗണ്ടറുകളിൽ നാടൻ രുചി വൈഭവങ്ങൾ നുകരാം ഗോതമ്പ് റാഗി അരി എന്നിവ കൊണ്ടുള്ള പുട്ട് , വിവിധയിനം ദോശകൾ , സ്പെഷ്യൽ ഇളനീർ ജ്യൂസ് , വെജിറ്റബിൾ ,നോൺ വെജിറ്റബിൾ വിഭവങ്ങൾ ,കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികൾ , നാടൻപാട്ട് എന്നിവയെല്ലാമാണ് ജൂലൈ 17 , 18 , 19 തിയ്യതികളിലായി ഒരുക്കിയിട്ടുള്ളത്.

Ambiswami restaurant

new consultancy

നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് , സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ എം രതി , നിർമ്മല കേരളൻ , ടി എസ് ഷെനിൽ , കെ വി വിവിധ് , നഗരസഭ കൗൺസിലർമാർ , നഗരസഭ സെക്രട്ടറി വി പി ഷിബു , കുടുംബശ്രീ ജില്ലാ കോഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ , സിറ്റി പ്രൊജക്ട് ഓഫീസർ കെ മൂസ്സക്കുട്ടി , മെമ്പർ സെക്രട്ടറി എം പ്രദീപ് , കോർപ്പറേഷൻ മാനേജർ രഞ്ചിത്ത് ചന്ദ്രൻ , സിറ്റി മിഷൻ മാനേജർ വി എസ് ദീപ , സി ഡി എസ് ചെയർപേഴ്സൻമാരായ എം കെ ബിന്ദു , ഷൈലജ സുധൻ , എന്നിവർ സന്നിഹിതരായിരുന്നു.

Second Paragraph  Rugmini (working)

buy and sell new